ഇഷ അംബാനിയുടെ കോടികൾ വിലമതിക്കുന്ന സ്വർണവർണത്തിലുള്ള വിവാഹ വസ്ത്രം, ഇന്ത്യാ സന്ദർശനത്തിനിടെ അമേരിക്കൻ മുൻ പ്രഥമവനിത മിഷേൽ ഒബാമ ധരിച്ച, നയിം ഖാൻ ഡിസൈൻ ചെയ്ത വേഷം, ‘മെഹന്ദി ലഗാ കെ രഖ്ന’യിൽ കജോൾ അണിഞ്ഞ മരതകപ്പച്ച ലഹംഗ, ‘ബോലെ ചൂടിയ’യിൽ കരീന കപൂറിന്റെ നൃത്തത്തിനൊപ്പംതന്നെ ഹിറ്റായ ഒണിയൻ കളർ ലഹംഗ, ഏറെ ചർച്ചയായ പ്രിയങ്ക ചോപ്രയുടെ ദേശി വസ്ത്രം.... സെലിബ്രിറ്റി ഫാഷന്റെ പരകോടി എന്നു നമ്മൾ കരുതിയ വേഷങ്ങൾ. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള അവ നേരിൽ കാണണമെന്നുണ്ടോ?
HIGHLIGHTS
- ‘‘ഇതുപോലൊരു വേദി ഞങ്ങൾക്ക് ചെറുപ്പത്തിൽ കിട്ടിയിരുന്നെങ്കിൽ...’’ എന്നാണ് ബോളിവുഡിന്റെ താരത്തിളക്കങ്ങളായ നസറുദ്ദീൻ ഷായും ഷാറുഖ് ഖാനുമൊക്കെ പറഞ്ഞത്. അത്രയേറെ അവരെ കൊതിപ്പിച്ച എന്താണ് മുംബൈയിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിൽ കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്? അതിന്റെ ഉത്തരത്തിൽ നിത അംബാനിയുടെ വലിയൊരു സ്വപ്നം കൂടിയുണ്ട്...