
‘‘ഇത് സിനിമ തിയറ്റർ ആണെന്നാണോ കരുതിയത്?’’, കേസിന്റെ ഹിയറിങിന് എത്തിയ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ ആനന്ദ് കിഷോറിനോട് പാറ്റ്ന ഹൈക്കോടതി ജഡ്ജി പി.ബി.ബജാൻത്രിയുടെ ചോദ്യമാണിത്. കോട്ട് ധരിച്ചില്ല എന്നതും കോളർ ബട്ടൺ തുറന്നിട്ടു എന്നതുമായിരുന്നു ജഡ്ജിയെ പ്രകോപിപ്പിച്ചത്. ഔദ്യോഗിക യൂണിഫോം ഇല്ലാത്ത പബ്ലിക് സേർവന്റ്സിന് കോടതിയിൽ പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്ന് വിശദീകരിച്ചിട്ടും ആനന്ദ് കിഷോറിന്റെ ‘അനുചിത’മായ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിമർശനം കോടതി നിർത്തിയില്ല. രണ്ടു മിനിട്ടിലധികം നീണ്ട ആ വിമർശനം വലിയ ചർച്ചകൾക്ക് വഴി വെച്ചു. കഴിഞ്ഞ ജൂണിലായിരുന്നു ഈ സംഭവം.