റോഡു നിർമാണത്തിൽ ഇന്ത്യ ബഹുദൂരം മുന്നിൽ സഞ്ചരിക്കുകയാണിപ്പോൾ. 75 കിലോമീറ്റർ റോഡ് കേവലം 105 മണിക്കൂറും 35 മിനിറ്റുമെടുത്ത് നിർമ്മിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ റോഡ് നിർമാണം പൂർത്തിയാക്കിയ റെക്കോർഡ് ഇപ്പോൾ ഇന്ത്യയ്ക്ക് സ്വന്തം. എക്സ്പ്രസ് ഹൈവേകള്‍, ഗ്രീൻ ഫീൽഡ് റോഡുകൾ എന്നിവയുടെ നിർമാണത്തിൽ മിന്നൽ വേഗത കൈവരിച്ച രാജ്യത്ത് ബംഗാളിലെ ഒരു ഗ്രാമത്തിൽ നിർമ്മിച്ച വീതി കുറഞ്ഞ 350 മീറ്റർ റോഡാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പത്തും പതിനാറും വരി റോഡുകൾക്ക് ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം ബംഗാളിലെ ഗ്രാമീണ റോഡിന് ലഭിക്കുന്നത് എന്തുകൊണ്ടാവും. കാരണം ഇങ്ങനെയൊരു റോഡ് ഇന്ത്യയിൽ ആദ്യമാണ്.
HIGHLIGHTS
- നീല നിറത്തിലെ റോഡ് വന്നതോടെ ഉച്ചാലൻ ഗ്രാമം ഒരു 'ടൂറിസ്റ്റ്' കേന്ദ്രമായി മാറി. ദൂരസ്ഥലങ്ങളിൽനിന്നു പോലും ആളുകൾ റോഡ് കാണാൻ എത്തുന്നു. റോഡിൽ നീലനിറമുള്ള ഭാഗം കേവലം 350 മീറ്റർ മാത്രമാണ്. പൊതുഗതാഗതത്തിനായി നിർമിച്ച ഈ റോഡ് പശ്ചിമ ബംഗാൾ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി പ്രദീപ് മജുംദാറെത്തിയാണ് കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്തത്. എന്തിനാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു റോഡ്?