ക്യൂബ എന്ന പേര് കേട്ടാൽ ആദ്യം ഓർമ വരുന്നതെന്ത്? സംശയമില്ല, വിപ്ലവകാരികളായ ചെ ഗവാരയും ഫിദൽ കാസ്ട്രോയും ഒരുമിച്ചു നിൽക്കുന്നൊരു ചിത്രമാകും. പക്ഷേ ഫിദൽ കാസ്ട്രോയേക്കാൾ മലയാളികൾ ഓർമിക്കുന്നതും ആവേശംകൊള്ളുന്നതും ചെ ഗവാരയെക്കുറിച്ചായിരിക്കും. അതുകൊണ്ടുതന്നെ അമേരിക്കൻ സന്ദർശനത്തിനു ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ചു മടങ്ങുമ്പോൾ ചെ ഗവാരയെക്കുറിച്ചുള്ള ഓർമകൾ വീണ്ടും സജീവമാകും. അദ്ദേഹം ക്യൂബയിൽ എത്തിയതിന്റെ തലേന്നായിരുന്നു ചെയുടെ 95ാം ജന്മദിനം. അർജന്റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം നയിച്ച് ബൊളീവിയയിൽ കൊല്ലപ്പെട്ട ‘ചെ’ വിടവാങ്ങി 55 വർഷം പിന്നിടുമ്പോൾ പിഴുതെടുക്കാൻ കഴിയാത്തവിധം ആഴത്തിൽ ആ പേര് ചരിത്രത്തിൽ വേരുകളാഴ്ത്തിക്കഴിഞ്ഞു.
HIGHLIGHTS
- അമേരിക്കൻ പിന്തുണയുണ്ടായിരുന്ന ക്യൂബയിലെ ബാറ്റിസ്റ്റ ഭരണകൂടത്തെ ഗറില്ല യുദ്ധമുറയിലൂടെയാണ് ഫിദൽ കാസോട്രോയുടെയും ചെ ഗവാരയുടെയും നേതൃത്വത്തിൽ തോൽപിച്ചത്. എന്നാൽ, ബാറ്റിസ്റ്റയുടേതിലും ദുർബലമായ ഭരണകൂടവും സൈന്യവുമുണ്ടായിരുന്ന ബൊളീവിയയിൽ എന്തുകൊണ്ടാണ് ചെ പരാജയപ്പെട്ടത്? ആസ്‌ത്‌മ വലയ്ക്കുമ്പോഴും വിഷപ്രാണികളോടും യുഎസ്– ബൊളീവിയ സൈന്യത്തോടും ദുർഘടമായ കാടിനോടും ചാരന്മാരോടും പോരാടി അദ്ദേഹം നടത്തിയ പോരാട്ടത്തിന്റേത് അസാധാരണമായൊരു കഥയാണ്. ബൊളീവിയയിൽ ചെയുടെ അവസാന നാളുകളിലേക്കൊരു യാത്ര, ആ അവിശ്വസനീയ ജീവിതത്തിലേക്കും...