ലോകം ഇന്ന് യോഗാദിനം ആചരിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളേറെയുണ്ട്. എന്തിനു യോഗ ചെയ്യണം? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്? ആർക്കെല്ലാം, എപ്പോഴെല്ലാം, എങ്ങനെയെല്ലാം യോഗ ചെയ്യാം? ദിവസവും യോഗ ചെയ്താൽ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകും? അസ്വസ്ഥമായ മനസ്സിനു സാന്ത്വനമാകുന്നതാണ് യോഗ. ആരോഗ്യപരിപാലനത്തിലും അത് ആശ്വാസമാകുന്നു. ഇന്നു യോഗ ജനകീയമാകുന്നതിന്റെ മൂലകാരണം മറ്റൊന്നല്ല. ശാരീരികമായി ആരോഗ്യത്തോടെയും മാനസികമായി സ്വസ്ഥതയോടെയും ഇരിക്കാനാണ് ഏതൊരാളുടെയും ആഗ്രഹം. ആ ആഗ്രഹസാഫല്യത്തിലേക്കുള്ള മാർഗമാകുന്നു യോഗ. അതിൽ വൈദഗ്ധ്യം നേടിയവർ പൂർണതയിലേക്കുള്ള പ്രയാണത്തിൽ തന്റെ വിവിധങ്ങളായ ബോധതലങ്ങൾ പ്രാപ്തമാക്കാൻ അത് ഉപയോഗിക്കുന്നു.
HIGHLIGHTS
- ജൂൺ 21, രാജ്യാന്തര യോഗാദിനം. എന്താണു യോഗ, അതിന്റെ പ്രാധാന്യം, യോഗ പരിശീലിക്കുന്നതിന്റെ ഗുണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ വിവരിക്കുകയാണു പ്രമുഖ യോഗ അധ്യാപികയായ പി.കെ.ശാലിനി. കൊച്ചിയിൽ ‘നിരാമയ’ ഓൺലൈൻ യോഗയുടെ ഡയറക്ടറായ ശാലിനി യോഗയിൽ എംഎസ്‌സി ബിരുദധാരിയും കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലെ യോഗ സർട്ടിഫിക്കേഷൻ ബോർഡിന്റെയും കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെയും അംഗീകൃത യോഗ അധ്യാപികയും ഇവാലുവേറ്ററുമാണ്.