രണ്ടു വർഷത്തെ കോവിഡ് മഹാമാരിക്കു ശേഷം ലോകമൊന്ന് ആശ്വാസത്തിന്റെ നെടുവീർപ്പിട്ടപ്പോഴാണ് റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ വരവ്. അത് ലോകരാജ്യങ്ങളിലുണ്ടാക്കിയ സാമ്പത്തിക ഭൂകമ്പം ചെറുതൊന്നുമല്ല. യുഎസ്, ബ്രിട്ടൻ, ചൈന പോലുള്ള വികസിത രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം വില്ലനായതോടെ തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതത്തെ തകിടംമറിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾക്കു പോലും സാമ്പത്തിക അടിത്തറ ഉറപ്പിക്കാൻ സാധിക്കാതെ വന്നതോടെ അവരുടെ രാഷ്ട്രീയഭാവിയും അനിശ്ചിതത്വത്തിലായി. ബ്രിട്ടനെ സംബന്ധിച്ച് മുൻ പ്രധാനമന്ത്രി ലിസ് ട്രസ്സ് അടിയറവു പറഞ്ഞതോടെ പകരമായെത്തിയ ഋഷി സുനകിലാണ് രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും.
HIGHLIGHTS
- യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമനിയിലും മാന്ദ്യം റിപ്പോർട്ടു ചെയ്തതോടെ ശക്തമായ സാമ്പത്തിക നയം സ്വീകരിക്കുകയാണ് ബ്രിട്ടൻ. പ്രധാനമന്ത്രി ഋഷി സുനക്കിനു പോലും ആശ്വാസം പകരുന്നതല്ല നിലവിലെ അവസ്ഥ. ബ്രിട്ടനെ സംബന്ധിച്ച് എന്തൊക്കെയാണ് നിലവിലെ സാമ്പത്തിക വെല്ലുവിളികൾ? ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ കുടിയേറ്റത്തെയും ഇതു ബാധിക്കുമോ? നിലവിൽ ഏതെല്ലാം തൊഴിൽ മേഖലയിലാണ് ബ്രിട്ടനിൽ അവസരങ്ങളേറെയുള്ളത്? വിശദമായറിയാം...