മനോരമ ‘കർഷകശ്രീ’യിൽ അവതരിപ്പിക്കപ്പെട്ട ചിന്മയനെ ഓർമയുണ്ടോ നിങ്ങൾക്ക്? യന്ത്രങ്ങളുടെ സഹായത്തോടെ 20 ഏക്കറില്‍ റബർകൃഷി ചെയ്യുന്ന ചെറുപ്പക്കാരൻ. തൊഴിലാളികളെ തീരെ ആവശ്യമില്ലാത്ത വിധത്തിലാണ് ചിന്മയൻ തന്റെ കൃഷിയിടത്തിൽ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റബർ വെട്ടുന്നതും കാടുവെട്ടുന്നതും തുരിശടിക്കുന്നതും ആവർത്തനക്കൃഷിക്ക് കുഴിയെടുക്കുന്നതുമൊക്കെ തനിച്ച്. അതേസമയം വിനോദത്തിനും വിശ്രമത്തിനും വേണ്ടത്ര സമയം കണ്ടെത്താനും അദ്ദേഹത്തിനു കഴിയുന്നു. തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനും കേരളത്തിലെ കൃഷിക്കാർക്ക് ഏറ്റവും പ്രായോഗികമാണ് ചിന്മയൻ മോഡൽ.
HIGHLIGHTS
- ചെറുകിട കർഷകർ വലിയ വില നൽകി യന്ത്രങ്ങൾ വാങ്ങാൻ മടിക്കുന്നതു സ്വാഭാവികം. എന്നാൽ ഇന്ന് താരതമ്യേന കുറഞ്ഞ വിലയുള്ള ചെറുയന്ത്രങ്ങൾ ലഭ്യമാണ്. അതിലുപരി, വിലയുടെ പകുതിയോളം കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകുന്ന ‘സ്മാം’ പദ്ധതിയുമുണ്ട്. ഇത് ആർക്കൊക്കെ കിട്ടും? എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? വിശദമായറിയാം...