‘‘നേരേ ചൊവ്വേ പറയാതെ അവർ കാര്യങ്ങൾ ഇങ്ങനെ വളച്ചു കെട്ടുന്നതെന്തിനാ?’’ സാന്റിയാഗോ ഇംഗ്ലിഷുകാരനോട് ചോദിച്ചു. ‘‘അത്രയ്ക്ക് ആവശ്യമുള്ളവർ മാത്രം വായിച്ചു മനസ്സിലാക്കിയാൽ മതി. അതിനാലാകാം.’’ അയാൾ അൽപം കൂടി വിശദീകരിച്ചു, ‘‘ആലോചിച്ചു നോക്ക്. ഭാഷയും രീതിയുമെല്ലാം എളുപ്പം, എല്ലാവരും തത്വങ്ങൾ വായിച്ചു പഠിക്കുന്നു. അവരെല്ലാംതന്നെ വിലകുറഞ്ഞ ലോഹങ്ങൾ സ്വർണമാക്കി മാറ്റാനുള്ള പ്രവൃത്തിയിൽ ഏർപ്പെടുന്നു. എല്ലാവരുടെ കയ്യിലും വേണ്ടത്ര സ്വർണം. പിന്നെ സ്വർണത്തിനെന്തു വില?’’ (പൗലോ കോയ്‌ലോ, ആൽക്കെമിസ്റ്റ്)
HIGHLIGHTS
- വെറുമൊരു മദ്യമല്ല, ഒരു രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും പോരാട്ടവീര്യവും നിറഞ്ഞതാണ് സ്കോച്ച് വിസ്കിയുടെ കഥ. വിദഗ്‌ധർ പറയുന്നു, സ്കോച്ച് നിങ്ങൾ കുടിക്കുകയല്ല, അതുമായി സംവാദം നടത്തുകയാണെന്ന്. സ്കോച്ചെന്ന മദ്യവും മനുഷ്യനും തമ്മിൽ ഇഴചേർന്ന ആ ബന്ധത്തിന്റെ 'വെള്ളമൊഴിക്കാത്ത ഓൺ ദ റോക്ക്സ്' കഥയാണിത്. 'ഒരു സ്കോട്ടിഷ് അപാരത' അവസാന ഭാഗം..