‘ജഹാം റാം കാ ജന്മ് ഹുവാ ഥാ, മന്ദിർ വഹീ ബനായേംഗേ (എവിടെയാണോ രാമൻ ജനിച്ചത്, അവിടെ രാമക്ഷേത്രമുണ്ടാക്കിയിരിക്കും) എന്ന തൊണ്ണൂറുകളിലെ മുദ്രാവാക്യം ബിജെപിക്ക് രാഷ്ട്രീയമായി എത്ര പ്രയോജനപ്പെട്ടെന്നത് ചരിത്രമാണ്. ദശകങ്ങളായി ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ യാഥാർഥ്യമാകും. ശൈശവ രൂപത്തിലുള്ള ശ്രീരാമനാണ് (രാംലല്ല) അയോധ്യയിലെ പ്രതിഷ്ഠ. ഈ ഡിസംബറോടെ ഇപ്പോഴുള്ള താൽക്കാലിക ക്ഷേത്രത്തിൽനിന്ന് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന വിധത്തിലാണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്. 161 അടി ഉയരത്തിൽ 3 നിലകളിലായാണ് ക്ഷേത്ര നിർമാണം പൂർത്തിയാകുന്നത്.
HIGHLIGHTS
- ഏകദേശം 2 വർഷം മുൻപ് ഹോട്ടൽ ബുക്കിങ് ആപ്പുകളിൽ അയോധ്യയിൽ താമസിക്കാൻ ഒരിടം തിരയുമ്പോൾ കഷ്ടിച്ച് 20 ഹോട്ടലുകളേ തെളിയുമായിരുന്നുള്ളൂ. ഇപ്പോൾ നക്ഷത്ര സൗകര്യമുള്ളവയടക്കം അൻപതിലേറെ ഹോട്ടലുകൾ. സ്വകാര്യ ബിസിനസ് ഗ്രൂപ്പുകള്‍ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി അയോധ്യയിൽ നിക്ഷേപം നടത്തുന്നു. ശ്രീരാമജന്മഭൂമിയിൽ രാമക്ഷേത്ര നിർമാണം 2023 ഡിസംബറിൽ പൂർത്തിയാകുന്നതോടെ അയോധ്യ യുപിയിലെ ഏറ്റവും തിളങ്ങുന്ന നഗരങ്ങളിലൊന്നായി മാറും. ആർക്കായിരിക്കും ഇതിന്റെ നേട്ടം ലഭിക്കുക?