ഏഷ്യൻ ഗെയിംസിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് കേന്ദ്ര കായിക മന്ത്രാലയം ആ തീരുമാനമെടുത്തത്. മുൻ നിരയിൽ അല്ലാത്ത ഇന്ത്യൻ ഫുട്ബോൾ ടീമിനെ മത്സരത്തിന് അയയ്ക്കുന്നില്ല. പക്ഷേ, ആ തീരുമാനത്തിന്റെ അലയൊലികൾ അത്ര നിസ്സാരമായിരുന്നില്ല. പ്രഥമ ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ രണ്ട് തവണ ജേതാക്കളായ ചരിത്രമുണ്ട് ഇന്ത്യൻ ഫുട്ബോൾ ടീമിന്. ഇപ്പോൾ മുൻനിരയിൽ അല്ലെന്ന വാദത്തിൽ പിടിച്ച് അങ്ങനെ എഴുതിത്തള്ളാവുന്നതല്ല ആ ഫുട്ബോൾ ചരിത്രം. സമൂഹമാധ്യമങ്ങളില്‍ ഉൾപ്പെടെ പ്രതിഷേധം കനത്തു. വിവാദ തീരുമാനത്തിനെതിരെ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളുടെ ശബ്ദം മുഴങ്ങി. ഒടുവിൽ, രണ്ടാഴ്ചയിൽ അധികം നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷം കായിക മന്ത്രാലയം കഴിഞ്ഞ ദിവസം ആ തീരുമാനം തിരുത്തി.
HIGHLIGHTS
- ഏഷ്യൻ ഗെയിംസിലേക്ക് ഇക്കുറി ഇന്ത്യൻ ഫുട്ബോൾ ടീമിനെ അയയ്ക്കേണ്ട എന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ തീരുമാനം. പക്ഷേ, ഇന്ത്യൻ ടീമിനെ പങ്കെടുപ്പിക്കാനായി പ്രതിഷേധം കടുത്തതോടെ ആ തീരുമാനം തിരുത്തേണ്ടി വന്നു. പ്രഥമ ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ രണ്ട് തവണ സ്വർണം നേടിയതാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ചരിത്രം. ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിനു മുന്നിൽ പകച്ചുനിന്നിരുന്നു ഒരുകാലത്ത് എതിരാളികൾ. മൈതാനത്തെ ത്രസിപ്പിച്ചിരുന്ന ആ കാലത്തിന്റെ കഥയാണിത്...