വീണ്ടും പെരുമഴക്കാലം. ഈ മഴയിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 19 പേർക്ക്. കേരളം വിറച്ച 2018 ലെ പ്രളയത്തിൽ 483 പേരാണ് മരിച്ചത്. വാസ്തവത്തിൽ റോഡപടകങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് കൂടുതൽ ആളുകള്‍ക്ക് ജീവൻ നഷ്ടമാവുന്നത് മുങ്ങിമരണങ്ങളിലൂടെയാണ്. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 18 വയസ്സില്‍ താഴെയുള്ള 258 കുട്ടികളാണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. നദികളിലും കായലുകളിലും, ഉപേക്ഷിച്ച പാറമടകളിലെ വെള്ളക്കെട്ടിലുമാണ് ഇവർക്ക് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷങ്ങളിലെ കണക്കെടുത്താൽ 8,169 ആണ് മുങ്ങിമരണങ്ങളുടെ എണ്ണം. ഇതിൽ ആത്മഹത്യയ്ക്കായി വെള്ളത്തിൽ ചാടുന്നവരെ ചേർത്തിട്ടില്ല. അതും കൂടി കൂട്ടിയാൽ എണ്ണം 10,451 ആയി ഉയരും. ഇങ്ങനെയുള്ള അവസരങ്ങളില്‍ ജീവൻ കാക്കാൻ ഒരു രക്ഷകൻ അവിടെ എത്തിയെങ്കിലോ? മുങ്ങിത്താഴുന്നവരെ കൈപിടിച്ചുയർത്താൻ അത്തരമൊരു യന്തിരൻ അവതരിച്ചിരിക്കുകയാണ്. ‘റസ്ക്യു റേഞ്ചർ’ എന്നാണ് പേര്. ആ രക്ഷകനെ പരിചയപ്പെടാം.
HIGHLIGHTS
- വെള്ളത്തിൽ മുങ്ങുന്നവരെ കരയിലിരുന്ന് റിമോട്ട് കൺട്രോൾ വഴി രക്ഷിക്കാൻ പറ്റുമോ. ഇതൊരു സ്വപ്നമാണ്. ഈ സ്വപ്നം യാഥാർഥ്യമായപ്പോൾ അതിന്റെ പേര് റസ്ക്യൂ റേഞ്ചർ എന്നായി.