Premium

‘പെണ്ണ് എന്ന നിലയിൽ അത് പാടാൻ ല‍ജ്ജ തോന്നി, വരി മാറ്റാമോ എന്നു ചോദിച്ചു, പക്ഷേ...’: ചിത്ര പറയുന്നു

HIGHLIGHTS
  • ദിവസത്തിൽ കെ.എസ് ചിത്രയുടെ ഒരു പാട്ടെങ്കിലും കേൾക്കാതെ മലയാളികളുടെ ജീവിതം കടന്നു പോകാറില്ല. മലയാളത്തിന്റെ ഈ അനുഗ്രഹീത ഗായികയ്ക്ക് 60 തികയുകയാണ് ജൂലൈ 27ന്. ചിത്ര സംസാരിക്കുന്നു
ks-chithra-1
കെ.എസ്.ചിത്ര (ചിത്രം – ആർ.എസ്.ഗോപൻ ∙ മനോരമ)
SHARE

ചിലരുണ്ട്, വർണിക്കാൻ കഴിയാത്ത വിധം വളർന്നവർ. ഉയർന്ന് ഉയർന്നങ്ങ് ആകാശത്തെ ചുംബിച്ചവർ. മറക്കാനോ മാറ്റി നിർത്താനോ കഴിയാത്തവിധം ചിറകടിച്ചെത്തി ഹൃദയത്തിലേക്കു ചേക്കേറിയവർ. അക്കൂട്ടത്തിൽ മലയാളി എന്നും ചേർത്തുവയ്ക്കുന്ന പേരാണ് കെ.എസ്.ചിത്ര. പ്രണയത്തിന്റെ പൂര്‍ണതയിലും വിരഹത്തിന്റെ ഏകാന്തതയിലും നോവിന്റെ തീവ്രതയിലുമെല്ലാം നമുക്കൊപ്പം ചേർന്ന്, ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം കൂട്ടിരുന്ന് ഈണത്തിന്റെ രസച്ചരടിൽ കോർത്തിട്ട ഗന്ധർവ ഗായിക. പാടിവച്ച പതിനായിരക്കണക്കിനു ചിത്രഗീതങ്ങളിൽ ഒന്നെങ്കിലും കേൾക്കാതെ മലയാളിക്കൊരു ദിനം കടന്നു പോവുക തികച്ചും പ്രയാസമാണ്. പാടിപ്പാടി മലയാളിയെ പാട്ടിലാക്കി, പാട്ടിന്റെ പൂക്കാലം തീര്‍ത്ത ചിത്രവർണത്തിന് ജൂലൈ 27ന് 60 വയസ്സു തികയുന്നു. ദേശങ്ങൾ കടന്ന് സ്വരഭേദങ്ങൾ നിറഞ്ഞൊഴുകിയെങ്കിലും എന്നും മലയാളിയുടെ സ്വകാര്യ അഹങ്കരമായിത്തന്നെ നിലനിൽക്കുകയാണ് ചിത്രയെന്ന മഹാഗായിക. സന്തോഷത്തിലും ദുഃഖത്തിലും തന്നെ ചേർത്തുപിടിച്ച മലയാളികൾ, താൻ അന്ത്യശ്വാസം വലിക്കുന്നതു വരെ കൂടെയുണ്ടാകണമെന്നു മാത്രമാണ് ചിത്രയുടെ ആഗ്രഹം. പാട്ടും പറച്ചിലുമായി കെ.എസ്.ചിത്ര മനോരമ ഓൺലൈന്‍ പ്രീമിയത്തിനൊപ്പം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS