കാത്തിരിപ്പിന് അവസാനം. അഭ്യൂഹങ്ങൾക്കു വിട. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ഒടുവിൽ കൊച്ചിയിലെത്തി. പ്രീ സീസൺ ക്യാംപ് തുടങ്ങിയിട്ടും കാണാനില്ലല്ലോയെന്ന ആശങ്കയുടെ കാർമേഘങ്ങൾക്കിടയിലൂടെ ഇവാൻ പറന്നിറങ്ങി. ടീമിന്റെ എല്ലാമെല്ലാമായ ആരാധകരെ അറിയിക്കാതെയായിരുന്നു ബ്ലാസ്റ്റേഴ്സിനൊപ്പം മൂന്നാമങ്കത്തിനായുള്ള ആശാന്റെ വരവ്. ജൂലൈ 27നു രാവിലെ ദുബായിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ഇവാൻ വന്നിറങ്ങുമ്പോൾ വിമാനത്താവളത്തിൽ മഞ്ഞയണിഞ്ഞ ആരാധകരും മാനം മുട്ടുന്ന ആരവങ്ങളും ഇല്ലായിരുന്നു. ഒരു കസ്റ്റംസ് മേലുദ്യോഗസ്ഥന്റെ കുശലാകമ്പടിയോടെ പുറത്തേയ്ക്കിറങ്ങിയ വുക്കോമനോവിച്ചിനെ കാത്തുണ്ടായിരുന്നത് ബ്ലാസ്റ്റേഴ്സിന്റെയൊരു പ്രതിനിധി മാത്രം. കാറിൽ നേരെ ഹോട്ടലിലേക്ക്. അപ്പോഴേക്കും ബ്ലാസ്റ്റേഴ്സിന്റെ ആരാധകസമൂഹം ആശാന്റെ വരവ് പരസ്യമായ രഹസ്യം പോലെ പരസ്പരം പങ്കുവച്ചു തുടങ്ങിയിരുന്നു. ടീമിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പടയുടെ പടയാളികൾ ഹോട്ടലിലേക്ക് ഇരമ്പിയെത്തിത്തുടങ്ങിയിരുന്നു.
HIGHLIGHTS
- കേരള മണ്ണിൽ പറന്നിറങ്ങി ആദ്യ ദിനംതന്നെ, ആദ്യ പരിശീലന സെഷനിലെ നായകനായി സെർബിയൻ തന്ത്രജ്ഞൻ ഇവാൻ വുക്കോമനോവിച്ച് നടന്നുകയറുമ്പോൾ ആരാധകർ പ്രതീക്ഷയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമുദയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി എന്തെല്ലാം തന്ത്രങ്ങളായിരിക്കും അദ്ദേഹം കരുതിവച്ചിട്ടുണ്ടാവുക? ആരൊക്കെയാകും ടീമിലെ പുതിയ താരങ്ങൾ?