ഒറ്റ രാത്രികൊണ്ട് കൊറിയക്കാർക്കു 2 വയസ്സു വരെ കുറഞ്ഞു. വിശ്വസിക്കാൻ പറ്റുന്നില്ലേ? ദക്ഷിണ കൊറിയക്കാർ ജൂൺ 27ന് ഉറങ്ങി, 28ന് രാവിലെ ഉണർപ്പോൾ അവരുടെ പ്രായം കുറഞ്ഞത് ഏകദേശം 2 വയസ്സുവരെ! അതായത്, ദക്ഷിണ കൊറിയക്കാരുടെ പ്രായം ഏകദേശം 2 വയസ്സു കുറഞ്ഞത്രെ! യൗവനം വീണ്ടെടുത്തതു കൊണ്ടോ, കായകൽപ ചികിത്‍സ കൊണ്ടോ ആണെന്നു കരുതിയെങ്കിൽ തെറ്റി. നിയമം മൂലമാണ് ദക്ഷിണ കൊറിയ ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനമെടുത്തത്.
HIGHLIGHTS
- ദക്ഷിണ കൊറിയയിൽ പ്രായം കണക്കാക്കുന്ന രീതി മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഒരു കുഞ്ഞു പിറക്കുമ്പോൾ തന്നെ അതിന് ഒരു വയസ്സാണ്. അതായത് അമ്മയുടെ ഗർഭപാത്രത്തിൽ ഇരിക്കുന്ന 10 മാസത്തെയും ഇവർ പ്രായത്തിൽ കണക്കാക്കും.