‘‘നമുക്കൊന്ന് ഇല്ലിക്കൽ കല്ല് കാണാൻ പോയാലോ...?’’ ആഗ്രഹം തോന്നിയാൽ സമയമുണ്ടെങ്കിൽ വൈകാതെ അങ്ങ് ഓടി പോകുക, അത്രയല്ലേ ഉള്ളൂ എന്ന് ചിന്തിക്കേണ്ട. വർഷങ്ങളായി കാലും പേശികളുമെല്ലാം തളർന്ന് വീൽചെയറിൽ ജീവിതം തള്ളി നീക്കുന്ന ഒരാൾക്ക് ഇല്ലിക്കൽ കല്ലിനേക്കാൾ കാഠിന്യമേറിയ ഒരു ചോദ്യമാണത്. ഒരിക്കലും ഒറ്റയ്ക്ക് പറ്റില്ല. ഇനി ജീവിതത്തിൽ അങ്ങനൊരു നിമിഷമേ ഇല്ല എന്നു കരുതിയ ഒരാൾ ഇല്ലിക്കൽ കല്ല് കയറുന്നത് ഒരു വല്ലാത്ത കഥയാണ്. ആ കഥയ്ക്ക് പിന്നിൽ ഒരൊറ്റ ബലമേ ഉള്ളൂ. ഏറ്റവും മഹത്തായ, ജീവിതത്തിൽ എല്ലാവരും എനിക്ക് വേണമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു പോകുന്ന ഒന്ന്; സൗഹൃദം. സൗഹൃദത്തിലൂടെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കുമ്പോൾ എല്ലാത്തിനും ഒരൽപ്പം പുഞ്ചിരി കൂടും.
HIGHLIGHTS
- ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഓടിച്ചാടി നടക്കുന്ന സുഹൃത്തുക്കളെ കണ്ട് വീൽചെയറിലിരുന്ന് കണ്ണു നിറഞ്ഞിട്ടുണ്ട് ജീവന്. എന്നാൽ വർഷങ്ങൾ കഴിയുമ്പോഴും അതേ കൂട്ടുകാരെ നോക്കി ജീവന്റെ കണ്ണുകൾ വീണ്ടും നിറയുന്നുണ്ട്. പക്ഷേ, ഇന്നാ കണ്ണീരിന് സന്തോഷത്തിന്റെ മധുരമാണ്.