പ്രശസ്തമായ ഓച്ചിറ ക്ഷേത്രത്തിൽ പ്രാർഥിച്ചുകൊണ്ട് നിൽക്കുന്നതിനിടെയാണ് സർക്കാർ ജീവനക്കാരനായ ചന്ദ്രദാസ് ആ അമ്മയെ ശ്രദ്ധിച്ചത്. ഭിക്ഷ യാചിച്ച് നിരനിരയായി ഇരിക്കുന്നവർക്ക് സമീപത്തായി നിലത്തിരിക്കാതെ ഒരു അമ്മ. മറ്റുള്ള ഭിക്ഷക്കാരെ പോലെ ഭക്ഷണവും പണവുമാണ് തേടുന്നതെങ്കിലും കൈ നീട്ടി യാചിക്കാന്‍ അവർ എന്തുകൊണ്ടോ മടിച്ചു. ഒറ്റ നോട്ടത്തിൽ ഭിക്ഷക്കാരിയല്ലെന്ന് തോന്നുന്ന അവരുടെ അരികിലേക്ക് ചെന്ന് ചന്ദ്രദാസ് കാര്യം തിരക്കിയപ്പോഴാണ് മക്കളും മരുമക്കളും സർക്കാർ ഉദ്യോഗസ്ഥരായ 6 പേരുടെ വീട്ടിൽ നിന്നാണ് താനിവിടെ എത്തിയതെന്ന വിവരം അവർ പറഞ്ഞത്. സംരക്ഷിക്കേണ്ട മക്കൾ കയ്യൊഴിഞ്ഞതോടെ കുറച്ച് ദിവസമായി ഓച്ചിറ ക്ഷേത്രത്തിലാണ് താമസം. ചിലർ ഭക്ഷണവും, വസ്ത്രവുമൊക്കെ നൽകി സഹായിക്കും.
HIGHLIGHTS
- ആശ്രിത നിയമനം വഴി സർക്കാർ സർവീസിൽ എത്തിയവർ ഉറ്റവരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ 25 ശതമാനം തിരിച്ചു പിടിക്കുമെന്ന ഉത്തരവ് ഇറങ്ങിയത് കഴിഞ്ഞ മാസമാണ്. ഈ ഉത്തരവിന് പിന്നിൽ ചന്ദ്രദാസ് എന്ന ആലപ്പുഴക്കാരന്റെ പോരാട്ടത്തിന്റെ കൂടി കഥയുണ്ട്...