ജഗതി ശ്രീകുമാറും മോഹൻലാലും മത്സരിച്ചഭിനയിച്ച ഒരു മലയാള സിനിമയിലെ കെ ആൻഡ് കെ ഓട്ടമൊബീൽസിന്റെ അവസ്ഥയിലാണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം. എത്ര അഴിച്ചുപണിതിട്ടും സ്മൂത്ത് റണ്ണിങ് കണ്ടിഷൻ ആകാത്ത വാഹനത്തിന്റെ അതേ അവസ്ഥ! ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്നു. എന്നാൽ ഇതുവരെ ഇന്ത്യയ്ക്ക് ഒരു ടീമിനെ നിർണയിക്കാൻ സാധിച്ചിട്ടില്ല. വെസ്റ്റിൻഡീസ് പര്യടനത്തിനിടയിലും, പരീക്ഷണങ്ങൾ നടത്തുന്നതിലായിരുന്നു ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ താൽപര്യം. ഈ പരീക്ഷണങ്ങൾക്കെല്ലാം ഒടുവിൽ ഇനിയെന്ന് ഒരു 15 അംഗ ടീമിനെ നമുക്ക് കണ്ടെത്താൻ കഴിയും? കാലങ്ങളായി ഇന്ത്യയെ പിന്തുടരുന്ന ചോദ്യമായ നാലാം നമ്പർ പൊസിഷനിൽ ഇത്തവണ ആരു കളിക്കും? ജസ്പ്രീത് ബുമ്ര തിരിച്ചു വരുമോ? മടങ്ങിയെത്തുന്ന ബുമ്രയ്ക്ക് പഴയ മൂർച്ചയോടെ പന്തെറിയാൻ സാധിക്കുമോ? സഞ്ജു സാംസന്റെ ഭാവി എന്താകും? സർവ്വോപരി ഏകദിന ലോകകപ്പിന്റെതന്നെ ഭാവി ഈ ലോകകപ്പോടെ നിർണയിക്കപ്പെടില്ലേ? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും ചർച്ചചെയ്യുന്നു... കേൾക്കാം ‘പോഡ്‌കാസ്റ്റ്’
HIGHLIGHTS
- ഇന്ത്യയിലേക്ക് ലോകകപ്പ് ക്രിക്കറ്റ് മത്സരമെത്തുമ്പോൾ എത്രമാത്രം സജ്ജമാണ് ടീം ഇന്ത്യ? ഇപ്പോഴും‘ പരീക്ഷണങ്ങൾ’ തുടരുന്ന കോച്ച് രാഹുൽ ദ്രാവിഡിന്റെ മനസ്സിലെന്താണ്?