ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം കളി അവസാനിക്കാൻ ഒൻപതു പന്തുകൾ മാത്രം ബാക്കി. ഇംഗ്ലിഷ് പേസർ മാർക്ക് വുഡിന്റെ ബൗണ്‍സറുകളിലൊന്ന് ഓസീസിന്റെ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജയുടെ ഹെൽമറ്റിനു പിന്നിൽ കൊണ്ടു. പന്ത് ഒരുവശം ചളുങ്ങി എന്ന പരാതി ഉയർന്നതോടെ മറ്റൊരു പന്ത് എടുക്കാൻ തീരുമാനമായി. അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ ആവശ്യമായത് 384 റൺസ്. ഓസീസ് വിക്കറ്റ് പോകാതെ നാലാം ദിനം കഴിഞ്ഞു. അഞ്ചാം ദിവസം കളിക്കാനിറങ്ങുമ്പോൾ 135 റൺസായിരുന്നു ഓസ്ട്രേലിയയുടെ സമ്പാദ്യം. വിജയിക്കാൻ വേണ്ടത് 249 റൺസ് കൂടി. കയ്യിലുള്ളത് 10 വിക്കറ്റുകളും. ഓസ്ട്രേലിയയെപ്പോലൊരു ടീമിന് വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പിടിക്കാൻ പറ്റുന്ന ലക്ഷ്യം മാത്രം. പക്ഷേ, ആദ്യ സെഷനിലെ ഒരു മണിക്കൂറിനുള്ളിൽ രണ്ടു ബാറ്റർമാർ കൂടാരം കയറി. ഇടവേളകളിൽ തുരുതുരാ വിക്കറ്റുകൾ വീണു. ഇംഗ്ലിഷ് പേസർമാരുടെ സ്വിങ് ബോളുകൾക്ക് മുന്നിൽ വിജയത്തിന് 49 റൺസ് അകലെ ഓസീസ് ടീം വീണു. പരമ്പര 2–2ലും അവസാനിച്ചു. എന്നാൽ അതിനു പിന്നാലെ ഉയര്‍ന്നത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ചില വിവാദങ്ങളാണ്.
HIGHLIGHTS
- ക്രിക്കറ്റുമായി ബന്ധപ്പെട്ട് ലോകത്തെ പ്രധാനപ്പെട്ട രണ്ടു കമ്പനികൾ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലാണ്. ഇത്തവണത്തെ ഇംഗ്ലണ്ട്–ഓസ്ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട് അതിലൊരു കമ്പനി വിവാദത്തിലുമായി. അതിലേക്ക്...