2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് അരങ്ങുണരാൻ ആഴ്ചകൾ മാത്രം ബാക്കി. ഇന്ത്യ പൂർണമായി ആതിഥ്യം വഹിക്കുന്ന ആദ്യ ഏകദിന ലോകപ്പിന്റെ ആവേശം രാജ്യത്തിന്റെ ഓരോ കോണിലും അലയടിക്കുന്ന തരത്തിലാണ് മത്സര വേദികള്‍ ക്രമീകരിച്ചിരിക്കുന്നത്. മുൻപ് 1987, 1996, 2011 ലോകകപ്പുകൾക്ക് ഇന്ത്യ വേദിയായെങ്കിലും അന്നെല്ലാം അയൽരാജ്യങ്ങളുമായി വേദികൾ പങ്കിട്ടിരുന്നു. എന്നാൽ, ഇത്തവണത്തെ സെമിയും ഫൈനലും ഉൾപ്പെടെ ആകെയുള്ള 48 മത്സരങ്ങള്‍ക്കും വേദികളാകുന്നത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായുള്ള 10 മൈതാനങ്ങളാണ്. 2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെയുള്ള ഒന്നര മാസക്കാലത്തെ ക്രിക്കറ്റ് പൂരത്തിന് അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ധരംശാല, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, മുംബൈ, പുണെ എന്നീ നഗരങ്ങളാണ് വേദികളൊരുക്കുക. അറിയാം ഈ വേദികളുടെ വിശേഷം വിശദമായി...
HIGHLIGHTS
- 2023 ഏകദിന ലോകകപ്പിന് തിരിതെളിയുന്നതും കലാശക്കൊട്ട് നടക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ. ഒക്ടോബർ 14ലെ ഇന്ത്യ–പാക്കിസ്ഥാൻ സൂപ്പർ പോരാട്ടത്തിനു വേദിയാകുന്നതും അഹമ്മദാബാദ്തന്നെ. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഇംഗ്ലണ്ടും ന്യൂസീലൻഡും. 10 ടീമും 10 വേദികളും 48 മത്സരങ്ങളുമായി ഇന്ത്യയിലാകെ ‘പറന്നു കളിക്കാൻ’ ഒരുങ്ങുകയാണ് താരങ്ങൾ.