2023 മേയ് 5, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) പഠിച്ചിരുന്ന എനിക്ക് രാവിലെ തന്നെ അച്ഛന്റെ ഫോൺ കോൾ വന്നു. വൈകിട്ട് കോട്ടയത്തു വരാമെന്നും വീട്ടിലേക്കു ഒന്നിച്ചു പോകാമെന്നും പറഞ്ഞായിരുന്നു ആ വിളി. എന്നാൽ, വൈകിട്ട് എന്നെ തേടിയെത്തിയത് അച്ഛന്റെ മരണ വാർത്തയായിരുന്നു. ഒരുതരത്തിലും എനിക്കത് ഉൾകൊള്ളാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
HIGHLIGHTS
- നിലവിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമാണ് നിഖിത ജോബി. എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്തിലെ മുറുവൻതുരുത്ത് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയാണ് നിഖിതയുടെ മുന്നേറ്റം. പിതാവ് ജോബിയുടെ അകാല നിര്യാണമാണ് വിദ്യാർഥിയായ നിഖിതയെ ജനപ്രതിനിധിയാക്കിയത്. കോട്ടയം മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) നിന്ന് ജേണലിസം പിജി ഡിപ്ലോമ പഠനം പൂർത്തിയാക്കിയ നിഖിത, തന്റെ പുതിയ ദൗത്യം വിശദീകരിക്കുന്നു...