അകത്തും പുറത്തും നിറഞ്ഞുനിന്ന കടുത്ത വെല്ലുവിളികൾക്കിടയിലൂടെ നിർമിച്ച കൊങ്കൺ പാതയിലൂടെയുളള ചൂളംവിളിക്ക് കാൽനൂറ്റാണ്ടായിരിക്കുന്നു. രാജ്യത്തിന്റെ ഏക്കാലത്തെയും അഭിമാനമെന്നു മാത്രമല്ല, പിന്നീട് മറ്റിടങ്ങളിൽ ഇതിനെക്കാൾ വലിയ പ്രോജക്ടുകൾക്കുള്ള പ്രചോദനവും ആവേശവും മാതൃകയുമായി കൊങ്കൺ മാറിയെന്നാണ് പൊതു വിലയിരുത്തൽ. 25 വർഷം മുൻപ് കൊങ്കൺ റെയിൽവേ പാതക്കുവേണ്ടി നടത്തിയ കഠിനാധ്വാനവും വിശ്രമമില്ലാത്ത ഒാട്ടവും ഒാർമിക്കുമ്പോൾ, പദ്ധതിക്കു ചുക്കാൻ പിടിച്ച അന്നത്തെ റെയിൽവേ ബോർഡ് അംഗം കൂടിയായ മെട്രോമാൻ ഇ.ശ്രീധരനും അന്നത്തെ ആവേശം ഒട്ടും തണുത്തിട്ടില്ല. പിന്നീടങ്ങോട്ട് ഡൽഹി മെട്രോ ഉൾപ്പെടെയുള്ള വൻകിട പ്രോജക്ടുകൾക്ക് നേതൃത്വം നൽകുമ്പോഴും ഒടുവിൽ, കേരളത്തിനായി പുതിയ വേഗപാതയുടെ നിർദേശം അവതരിപ്പിക്കുമ്പോഴും കൊങ്കൺ നൽകിയ ഊർജവും കരുത്തുമാണ് അദ്ദേഹത്തിന് മുതൽക്കൂട്ട്.
HIGHLIGHTS
- ഇന്ത്യൻ റെയിൽവേയുടെ ചരിത്രം തന്നെ മാറ്റിമറിച്ച കൊങ്കൺ റെയിൽപാതയ്ക്ക് 25 വയസ്സ് പിന്നിട്ടിരിക്കുന്നു. രാജ്യത്തിന്റെ എക്കാലത്തെയും അഭിമാനമായ ആ നിർമിതി പക്ഷേ അത്ര എളുപ്പമായിരുന്നില്ല. ഇന്ന് രാജ്യത്തിന് പുറത്തേക്കും നിർമാണ പദ്ധതികൾ ഏറ്റെടുത്തു കൊണ്ട് കൊങ്കൺ കോർപറേഷൻ വളരുമ്പോൾ, കൊങ്കൺ റെയിൽപാത നിർമാണത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ യാത്ര ഓർത്തെടുക്കുകയാണ് മെട്രോമാൻ ഇ.ശ്രീധരൻ...