ചെറുക്കൻ പെണ്ണു കാണാൻ വന്നപ്പോൾ ശാന്തകുമാരി മുഖത്തേക്കു പോലും നോക്കിയില്ല. ചായയും മധുരപലഹാരങ്ങളും കസേരയ്ക്കു മുന്നിലെ ടീപ്പോയിൽ വച്ച് അടുക്കളഭാഗത്തേക്ക് ഒറ്റ നടത്തം. പെണ്ണിന്റെ പോക്കിന്റെ വേഗം കണ്ട് സുരേന്ദ്രൻ മനസ്സിൽ കുറിച്ചു: ‘അങ്ങനെ ഇതും പാളി!’ തന്നെപ്പോലെ എല്ലിച്ച് അശുവായിരിക്കുന്ന ഒരാളെ ഏതെങ്കിലും പെൺകൊച്ചിന് ഇഷ്ടമാകുമോ? പോരാത്തതിന് സിനിമാക്കാരനും! സിനിമാക്കാരന് നാട്ടിൽ പെണ്ണു കിട്ടാൻ പാടാണ്. സിനിമയിലുള്ളവർക്കൊക്കെ പുറത്ത് ‘ചിന്നവീടു’കൾ കാണുമെന്നാണ് നാട്ടിൽ ഓരോരുത്തരും പറഞ്ഞുനടക്കുന്നത്. അതു മാറ്റാൻ തന്നെക്കൊണ്ടു പറ്റില്ലല്ലോ! പിന്നെ ഒരാശ്വാസം തോന്നി : ഇത്തവണ ചെറുക്കനാണെന്ന് ധരിച്ച് ആളു തെറ്റി പെണ്ണ് കല്യാണ ബ്രോക്കർക്കു ചായ കൊടുത്തില്ലല്ലോ! അത്രയും സമാധാനം.
HIGHLIGHTS
- തന്റെ ഭർത്താവ് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് അന്നൊന്നും ശാന്തകുമാരി കരുതിയതേ അല്ല. ഭർത്താവും കുട്ടികളുമൊത്ത് സുരക്ഷിതവും സന്തോഷകരവുമായൊരു ജീവിതം. വലിയ പണമൊന്നും വേണ്ട, പറ്റിയാൽ മറ്റുള്ളർക്കു കുറച്ചു സഹായമെന്തെങ്കിലും ചെയ്തു കഴിയണം.. ആ മനഃസ്ഥിതി ഇന്ദ്രൻസിൽനിന്നു കൂടി പഠിച്ചതായിരുന്നു.