
‘നാറ്റ് ജിയോ’ – പ്രശസ്തമായ ഈ ചുരുക്കെഴുത്തുപേര് ലോകത്തുതന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മാസികയുടേതാണ്. മഞ്ഞ ബോർഡറുള്ള കവർപേജുകളുമായി ഇറങ്ങുന്ന നാഷനൽ ജ്യോഗ്രഫിക്കാണ് ഈ മാസിക. നാഷണൽ ജ്യോഗ്രഫിക് അവരുടെ സ്റ്റാഫ് റിപ്പോർട്ടർമാര്‍, എഡിറ്റർമാർ, ഫൊട്ടോഗ്രാഫർമാർ തുടങ്ങിയവരെയെല്ലാം പിരിച്ചുവിട്ടുകൊണ്ടുള്ള റിപ്പോർട്ടുകൾ ഏതാനും മാസങ്ങളായി പുറത്തു വന്നിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി 2023 ഏപ്രിലിൽ തുടങ്ങിയ പിരിച്ചുവിടലിന്റെ ഒടുവിലെ ഘട്ടം ജൂലൈയിലായിരുന്നു. 19 പേരെയാണ് അന്നു പിരിച്ചുവിട്ടത്. ഇനി ഫ്രീലാൻസർമാരുടെയും കമ്പനിയിൽ നിലനിർത്തിയിരിക്കുന്ന ഏതാനും എഡിറ്റോറിയൽ ജീവനക്കാരുടെയും സഹായത്തോടെയാവും മാസിക ഇറങ്ങുക. 2024 ആകുന്നതോടെ ഈ മാസിക വിപണിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നും സൂചനയുണ്ട്.