തിരുവിതാംകൂർ രാജകുടുംബം ഒപ്പം കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന ഒരു വിശേഷണമുണ്ട്; പദ്മനാഭദാസന്മാർ. ഈ കുടുംബത്തിൽ ജനിക്കുന്ന ആൺകുട്ടികൾ പദ്മനാഭദാസന്മാരും പെൺകുട്ടികൾ പദ്മനാഭസേവികമാരുമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന ഈ ആചാരത്തിന് ഇതുവരെ മാറ്റമുണ്ടായിട്ടില്ല. രാജകുടുംബത്തിലെ കുട്ടികൾക്ക് ഒരുവയസ്സ് പൂർത്തിയാവുമ്പോൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിൽ ഒരു പട്ടു വിരിച്ചു കിടത്തും. ക്ഷേത്രതന്ത്രി വന്ന് അരിയിട്ട് അനുഗ്രഹിക്കും. അതോടെ അവർ പദ്മനാഭദാസന്മാരാകും. പിന്നീടുള്ള ജീവിതം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
HIGHLIGHTS
- ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗം ആദിത്യ വർമയുടെ കാറിലാണ് പണ്ട് സഹപാഠികൾ കോളജിൽ പോയിരുന്നത്. എല്ലാവരുടെയും കാർ. അങ്ങനെ ആ കാറിനെ വർമ ട്രാവൽസെന്ന് കൂട്ടുകാർ കളിയായി വിളിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം വികസനം, തങ്ങൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ എന്നിവ സംബന്ധിച്ച് ആദിത്യ വർമ മനസ്സ് തുറക്കുന്നു. മനോരമ ഓൺലൈൻ പ്രീമിയം ഓണം സ്പെഷലിൽ...