സ്റ്റീൽ പാത്രത്തിലോ ചെറിയ തുണി സഞ്ചിയിലോ അരി നേർച്ചയായി സ്വീകരിക്കാൻ വീട്ടിലെത്തിയിരുന്നവരുടെ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം ഓർമയില്ലേ. വേളാങ്കണ്ണി പള്ളിയിലേക്ക് നേർച്ചകൊടുക്കാനാണ് ഇവർ വരുന്നതെന്നും ദിവസങ്ങൾ നീണ്ട യാത്രയാണിതെന്നും ഒരു പക്ഷേ വീട്ടിലെ മുതിർന്നവർ പറഞ്ഞു തന്നിരിക്കാം. ഏവർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത സംഭവങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന, വീണ്ടും പോകാൻ ആഗ്രഹിക്കുന്ന നാടായി തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി മാറിയതിനു പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്.
HIGHLIGHTS
- ജനകോടികളുടെ തീർഥാടന കേന്ദ്രമാണ് വേളാങ്കണ്ണി. സെപ്റ്റംബർ വേളാങ്കണ്ണിയിൽ തിരുനാൾ മാസമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർഥാടകർ ഈ ദിനങ്ങളിൽ വേളാങ്കണ്ണിയിൽ എത്തുന്നു. മനോരമ ഓൺലൈൻ ലീഡ് പ്രൊഡ്യൂസർ അനുമോൻ ആന്റണി തയ്യാറാക്കിയ ഈ കുറിപ്പ് വേളാങ്കണ്ണിയിലേക്കുള്ള മനസു കൊണ്ടൊരു തീർഥാടനയാത്രയാണ്.