ചിങ്ങച്ചൂടിനെ വകവയ്ക്കാതെ അരമണിക്കിലുക്കത്തിനും ചെണ്ട മേളത്തിനുമൊപ്പം ചുവടുവച്ച ഇരുന്നൂറിലേറെ പുലികളുടെ പാച്ചിലിൽ സ്വരാജ് റൗണ്ട് ശരിക്കും തേക്കിൻ ‘കാടാ’യി. ചൂടിലും വിയർപ്പിലും തളരുന്നതല്ല പുലിക്കമ്പമെന്ന് പ്രഖ്യാപിച്ച് ആരവമുയർത്തിയ ജനക്കൂട്ടം നഗരവീഥികൾ കയ്യടക്കിയതോടെ പുലിക്കളി ‘ജനപ്പൂര’മായി മാറി.
HIGHLIGHTS
- ചാരുതയാർന്ന മെയ്യെഴുത്തിലൂടെ വിവിധ നിറങ്ങളിലും ഭാവങ്ങളിലും പിറവിയെടുത്ത നൂറുകണക്കിന് പുലികൾ തൃശൂർ നഗരത്തെ ഇളക്കി മറിച്ചു മുന്നേറി. ‘പുലിമട’കളിൽനിന്നുള്ള പാച്ചിൽ ജന ഹൃദയങ്ങളിലേക്ക് ചാടിക്കയറിയതോടെ പൂര നഗരി ശരിക്കും ‘പുലിപ്പറമ്പായി’. വർണ വിസ്മയത്തിന്റെയും ആവേശ തിമിർപ്പിന്റെയും ആ കാഴ്ചകൾ മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ വിഷ്ണു വി. നായർ പകർത്തിയപ്പോൾ...