അകക്കണ്ണിന്റെ വെളിച്ചത്തിൽ നീളൻ വടിയുമായി തിരക്കേറിയ നിരത്തിലൂടെ തടസ്സങ്ങളെ തട്ടിത്തട്ടിയറിഞ്ഞ് പോകുന്നവരെ കണ്ടിട്ടില്ലേ. അപൂർവമായി, റോഡ് മുറിച്ചു കടക്കാൻ വേണ്ടിയോ മറ്റോ മാത്രമേ അവർ പരസഹായം തേടാറുള്ളു. ജീവിതത്തിൽ പരാശ്രയം പരമാവധി കുറച്ച് സ്വന്തമായി നിലനിൽപ്പ് തേടാൻ വെമ്പുന്നവരാണ് അവർ. കാഴ്ചാപരിമിതിയിൽ നിന്നും റാങ്കോടെ പഠിച്ചുയർന്ന കോളജ് അധ്യാപകൻ അവരിലൊരാളാണ്; അദ്ദേഹം ക്ലാസെടുക്കവേ മുന്നിലും പിന്നിലുമായി നിന്നും ഇരുന്നും ഗോഷ്ടികൾ കാട്ടി പരിഹസിക്കുന്ന വിദ്യാർഥികൾ. കേരളത്തിലെ ഒരു പ്രശസ്ത കലാലയത്തിലെ ഈ കാഴ്ച കണ്ട് ഉള്ളുകാളാത്തവരായി ആരുമില്ല. ജന്മം നൽകിയ മാതാവിനും പിതാവിനുമൊപ്പം ഗുരുക്കൻമാർക്കും മനസ്സിൽ സ്ഥാനം നൽകിയ നാട്ടിൽ ജീവിക്കുന്നത് കൊണ്ടാവും, ഏവരിലും നോവായി ഈ കാഴ്ച അന്ന് പടർന്നത്. കാഴ്ചാപരിമിതി കാരണം ആഗ്രഹങ്ങളെ തടവിലിടാതെ ജീവിതലക്ഷ്യം ഒരുമിച്ച് പരിശ്രമിച്ചു നേടിയ ഇരട്ടകളായ സഹോദരൻമാരെ ഈ ദേശീയ അധ്യാപക ദിനത്തിൽ പരിചയപ്പെടാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com