18 വർഷത്തിനു ശേഷം ആൻ സംസാരിച്ചു. തന്റെ ശബ്ദം കൗതുകത്തോടെ കേട്ടിരുന്നു അവൾ. ഒപ്പം ഭർത്താവ് ബില്ലും. ഇരുപത്തിയൊൻപതാം വയസ്സിനു ശേഷം ആൻ ആദ്യമായി സംസാരിക്കുകയായിരുന്നു. സംസാരശേഷി നഷ്ടമായ ആനിനു വേണ്ടി സംസാരിച്ചത് കംപ്യൂട്ടറിലെ ഡിജിറ്റൽ അവതാർ ആയിരുന്നു. ആനിന്റെ അതേ ശബ്ദത്തിൽ. സംസാരിച്ചതെല്ലാം ആൻ മനസ്സിൽ സംസാരിക്കാൻ ശ്രമിച്ച കാര്യങ്ങളും. ആനിന്റെ തലച്ചോറിന്റെ പുറംപാളിയിൽ ഘടിപ്പിച്ച ഉപകരണം ആണ് സംസാരത്തെ കംപ്യൂട്ടറിന് പരിഭാഷപ്പെടുത്തി നൽകിയത്. അത് സംസാരമാക്കി മാറ്റിയത് കംപ്യൂട്ടറിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും. ആനിന്റെ രൂപവും ശബ്ദവും കൃത്യമായി ക്രമീകരിച്ചതും എഐ തന്നെ. അങ്ങനെ ആരോഗ്യ–സാങ്കേതിക രംഗത്തെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു ആനിന്റെ പേര്.
HIGHLIGHTS
- സംസാരശേഷി പൂർണമായും നഷ്ടപ്പെട്ട് 18 വർഷമാണ് ആൻ ജോൺസന്റെ ജീവിതം നിശ്ശബ്ദമായിപ്പോയത്. എന്നാൽ പുതിയ കാലത്തിന്റെ സാങ്കേതികവിദ്യ അവരുടെ ‘നെറുകയിൽ’ തൊട്ടു, ആനിന് വീണ്ടും സംസാരിക്കാൻ സാധിച്ചു. സംസാരവുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്ന ലോകമെമ്പാടുമുള്ള ഒട്ടേറെ പേർക്ക് ആശ്വാസമാകുന്ന, പ്രതീക്ഷയേകുന്ന ആ സന്തോഷവാർത്തയെപ്പറ്റി അറിയാം വിശദമായി...