പണപ്പെരുപ്പത്തിൽപ്പെട്ട് നട്ടംതിരിയുകയാണ് പല രാജ്യങ്ങളും. നിലവിലെ രീതിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുതിച്ചുയരുന്നതു തുടർന്നാൽ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകും. അതിനിടയിലാണ് റഷ്യയും സൗദി അറേബ്യയും എണ്ണ ഉൽപാദനം കുറച്ചത്. അതോടെ ആഗോള വിപണിയിൽ ഇന്ധന വില ഉയരുമെന്ന് ഉറപ്പായി. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ഇന്ത്യയിൽ കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കാർഷികോൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാത്തതാണത്.
HIGHLIGHTS
- രാജ്യങ്ങളെല്ലാം ഫ്ലെക്സ് ഫ്യുവലിലേക്കു മാറണമെന്നാണ് ജി20 ഉച്ചകോടിയിൽ നരേന്ദ്ര മോദി അഭ്യർഥിച്ചത്. രാജ്യാന്തര ജൈവ ഇന്ധന കൂട്ടായ്മയ്ക്കു രൂപം നൽകാനും ഇന്ത്യയ്ക്കു സാധിച്ചു.
- എന്താണ് ഈ ഫ്ലെക്സ് ഫ്യുവൽ? ലോകത്തിനെ രക്ഷിക്കാൻതക്ക എന്താണ് അതിലുള്ളത്? ഇന്ത്യയെ ഇത് ഏതെല്ലാം വിധത്തിൽ സഹായിക്കും?