സ്‌ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെയും ഇവാൻ വുക്കോമനോവിച്ചിന്റെയും ‘ഫിലോസഫി’യാണു ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിനെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലെ തീപ്പൊരി സാന്നിധ്യമാക്കുന്നത്. ഫോർവേഡ് ആയാൽ എല്ലാം മറന്ന് സർവ കരുത്തും പുറത്തെടുത്ത് ആക്രമിക്കണമെന്ന സ്‌ലാറ്റൻ ശൈലിയുടെ ആരാധകനാണു ദിമിത്രി. ഇവാൻ ആകട്ടെ ഗോളുകൾ കണ്ടെത്തണമെന്നു നിർബന്ധമുള്ള ‘ഒഫൻസീവ്’ പരിശീലകൻ. കോച്ചിന്റെ മനസ്സും സ്വന്തം ഇഷ്ടവും ഒന്നായതു കൊണ്ടാണു ബ്ലാസ്റ്റേഴ്സിൽ തുടരുന്നതെന്നു തുറന്നു പറയുകയാണു ഡയമന്റകോസ്. ഈ തുറന്നുപറച്ചിൽ പോലെ തന്നെയാണു കളത്തിൽ ഗ്രീക്കുകാരന്റെ പ്രകൃതവും. ആവേശവും അരിശവും ആഹ്ലാദവും അസന്തുഷ്ടിയുമൊന്നും മറച്ചുവയ്ക്കാതെ ടീമിനായി കളത്തിൽ എല്ലാം അർപ്പിക്കുന്ന കഠിനാധ്വാനിയാണീ മുപ്പതുകാരൻ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com