ഇന്ത്യയുടെ മണ്ണിൽ വീണ്ടുമൊരു ലോകകപ്പ് എത്തുകയാണ്. ഒക്ടോബർ അഞ്ചു മുതൽ ഒന്നര മാസക്കാലം ഇനി ലോക ക്രിക്കറ്റിന്റെ വിളനിലമാകും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 10 വേദികൾ. പത്തു ടീമുകൾ കാണികൾക്കായി ഒരുക്കുന്ന, കാണാനിരിക്കുന്ന കാഴ്ചകളേറെയാണ്. ലോകകപ്പിന്റെ ചരിത്രത്തിലൂടെ തലങ്ങും വിലങ്ങും പായുന്ന ക്രിക്കറ്റ് കൗതുകങ്ങളേറെയാണ്. ബാറ്റും ബോളുമെടുത്ത് കൗതുകങ്ങളുടെ ആ പിച്ചിലേക്കൊരു യാത്ര പോയാലോ!
Mail This Article
×
ഒക്ടോബർ ഒൻപത്, 1987. മുൻ വർഷത്തെ കിരീട നേട്ടവുമായി എത്തിയ കപിൽ ദേവും കൂട്ടരും ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ചെന്നൈയിൽ ഓസ്‌ട്രേലിയയെ നേരിടുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് പോരാട്ടമായി ഈ മത്സരത്തെ മാറ്റിയത് ഇന്ത്യൻ നായകൻ കപിൽ ദേവിന്‍റെ ഒരു തീരുമാനമാണ്. അതേ തീരുമാനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതും. മത്സരത്തിനിടെ ഇന്ത്യൻ താരം മനീന്ദർ സിങ് എറിഞ്ഞ പന്ത് ഓസീസിന്‍റെ ഡീൻ ജോൺസ് ലോങ് ഓണിലേക്ക് അടിച്ചു പറത്തി. ബൗണ്ടറിക്കു സമീപം പന്ത് ക്യാച്ച് എടുക്കാൻ ശ്രമിച്ച രവി ശാസ്ത്രിക്ക് പിഴച്ചു. പന്ത് ബൗണ്ടറി കടന്നെങ്കിലും സിക്സാണോ ഫോറാണോ എന്ന കാര്യത്തിൽ സംശയമായി.
ശാസ്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അംപയർ ഫോർ വിധിച്ചു. ഇത് സിക്സാണെന്ന് ഡീൻ ജോൺസ് വാദിച്ചു. വിക്കറ്റ് കീപ്പർ കിരൺ മോറെയും ഫോറാണെന്ന നിലപാട് സ്വീകരിച്ചു. ഇന്നിങ്സിന്‍റെ ഇടവേളയിൽ ഓസീസ് മാനേജർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. അതോടെ അംപയർമാർ ഇരു ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.