‘സുഹൃത്തേ, ലോകകപ്പാണു നിങ്ങൾ താഴെയിട്ടത്’ - 1999ലെ ലോകകപ്പ് മത്സരത്തിനിടെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്സിനോടു പറഞ്ഞ വാക്കുകൾ. ഗ്രൗണ്ട്: ഹെഡിങ്‌ലി, ഇംഗ്ലണ്ട്. മത്സരം: ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക സൂപ്പർ സിക്സ് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഗിബ്സിന്റെ (101) മികവിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. ഡാരിൽ കള്ളിനൽ (51), ജോണ്ടി റോഡ്സ് (39), ലാൻസ് ക്ലൂസ്നർ (36) എന്നിവരും തിളങ്ങി. ഗാരി കിർസ്റ്റൻ 21 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ ഹാൻസി ക്രൊണ്യേ പൂജ്യത്തിനു പുറത്തായി. മറുപടിയിൽ മാർക് വോ (5), ആദം ഗിൽക്രിസ്റ്റ് (5), ഡാമിയൻ മാർട്ടിൻ (11) എന്നിവരെ നഷ്ടപ്പെട്ട് 3ന് 48ൽ ഓസീസ് പരുങ്ങി. ക്രീസിൽ റിക്കി പോണ്ടിങ്ങും ക്യാപ്റ്റൻ സ്റ്റീവ് വോയും. സമ്മർദത്തെ അതിജീവിച്ച് ഇരുവരും സ്കോർ ബോർഡ് ടോപ് ഗിയറിലാക്കി. തോറ്റാൽ ലോകകപ്പിൽനിന്ന് പുറത്താകുമെന്ന ഭീഷണി ചാടിക്കടന്ന് കംഗാരുക്കൾ കുതിച്ചു. സ്വന്തം സ്കോർ 56ൽ ക്ലൂസ്നറെ ഫ്ലിക്ക് ചെയ്യാൻ വോയുടെ ശ്രമം. മിഡ്‌വിക്കറ്റിലേക്കുയർന്ന പന്ത് ഗിബ്സ് അനായാസം കൈക്കലാക്കി. പക്ഷേ, മുകളിലേക്കെറിഞ്ഞ് ആഹ്ലാദം പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടെ ഗിബ്സിന്റെ വലതുകയ്യിൽ നിന്ന് പന്ത് വഴുതിപ്പോയി. സ്റ്റീവ് വോ രക്ഷപ്പെട്ടു; ഓസീസും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com