കണ്ണൂരിലെ അഞ്ചരക്കണ്ടിപ്പുഴയ്ക്കരികില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം. വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്ന്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ പഴനിയിലേതു പോലെ പടിഞ്ഞാറോട്ടാണ് ദര്‍ശനം. നാഗാരാധനയ്ക്കും പ്രസിദ്ധം. എല്ലാ വര്‍ഷവും ധനുമാസത്തില്‍ നടക്കുന്ന ആറു ദിവസത്തെ ഉത്സവത്തിന് ആയിരക്കണക്കിനു ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. ഉത്തരേന്ത്യയിലും മറ്റും കാണപ്പെടുന്നതിന് സമാനമായി പടിക്കെട്ടുകളോടു കൂടിയ കിണറുകളുടെ രൂപത്തിലുള്ള ഇവിടുത്തെ കുളം വളരെ ആകർഷണീയമാണ്. ഇതിനു പുറമേ വാസ്തുവിദ്യയുടെ മനോഹാരിത വിളിച്ചോതുന്ന ഇവിടുത്തെ മറ്റ് നിർമിതികളും വിശ്വാസികൾക്കൊപ്പംതന്നെ സഞ്ചാരികളെയും പതിവായി ഇവിടേക്ക് എത്തിക്കുന്നു. എന്തെല്ലാമാണ് പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മറ്റു പ്രത്യേകതകൾ? ഈ ക്ഷേത്രത്തിലെ കുളത്തിന് ‘നാഷനൽ വാട്ടർ ഹെരിറ്റേജ്’ പദവി നൽകുന്നതിലേക്കു നയിച്ച പ്രത്യേകതകൾ എന്തെല്ലാമാണ്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com