കണ്ണൂർ ചെറുപുഴയിലെ വീട്ടുമുറ്റത്ത് ട്രീസയ്ക്കു ബാഡ്മിന്റൻ കളിക്കാനായി ഉണ്ടായിരുന്നത് ഒരു ‘മൺകോർട്ട്’ ആയിരുന്നു. പക്ഷേ ഇടയ്ക്കിടെ മഴ പെയ്യും, മണ്ണിൽ ചെളി നിറയും. കളിക്കാന്‍ വേറെ സ്ഥലങ്ങളുമില്ല. ടാർപൊളിൻ വലിച്ചു കെട്ടിയാണ് അന്ന് ട്രീസ മഴയെ പ്രതിരോധിച്ചത്. ആ പ്രയത്നം പിന്നീടുള്ള മത്സരങ്ങളിലെല്ലാം ട്രീസ പിന്തുടർന്നു. ഇരുപതാം വയസ്സിൽ അതിന്റെ ഫലവും കണ്ടു. മലേഷ്യയിൽ നടന്ന ഏഷ്യൻ ബാഡ്മിന്റന്‍ ടീം ചാംപ്യൻഷിപ്പിൽ ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം സുവർണനേട്ടമാണ് സ്വന്തമാക്കിയത്. ഇതാദ്യമായി ഇന്ത്യ ഏഷ്യൻ ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ആ സംഘത്തിലും ട്രീസയുടെ നേട്ടം തിളങ്ങിത്തന്നെ നിന്നു. വനിതാ ബാഡ്മിന്റനിൽ കാര്യമായ നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലായിരുന്നു കേരളത്തിന്. ഇനിയത് മാറും. ഈ രാജ്യാന്തര താരം ഇനി കേരളത്തിനു സ്വന്തം. എന്നാൽ, സ്വർണത്തിളക്കം പോലെ എളപ്പമുള്ളതായിരുന്നില്ല ട്രീസയുടെ യാത്രാവഴി. ആത്മവിശ്വാസത്തെ മുറുകെ പിടിച്ച്, കഠിന പ്രയത്നത്തിലൂടെ ജീവിത വഴികളിലെ വെല്ലുവിളികളെ അതിജീവിക്കുകയായിരുന്നു ഈ കണ്ണൂരുകാരി. കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റനിലും ഇരട്ട മെഡൽ നേടിയിരുന്നു ട്രീസ. അതിനു ശേഷം ലഭിക്കുന്ന രാജ്യാന്തര നേട്ടമാണ് മലേഷ്യയിലേത്. ജില്ലാ അണ്ടർ-11 വിഭാഗത്തിൽ പങ്കെടുക്കുമ്പോൾ വെറും ഏഴ് വയസ്സായിരുന്നു ട്രീസയ്ക്ക്. പുളിങ്ങോം എന്ന മലയോര ഗ്രാമത്തിൽ അന്ന് ബാഡ്മിന്റൻ കോർട്ടുകളോ മറ്റ് സൗകര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ചെറുപുഴയിലെ വീട്ടുമുറ്റത്ത് ട്രീസയ്ക്കു ബാഡ്മിന്റൻ കളിക്കാനായി ഉണ്ടായിരുന്നത് ഒരു ‘മൺകോർട്ട്’ ആയിരുന്നു. പക്ഷേ ഇടയ്ക്കിടെ മഴ പെയ്യും, മണ്ണിൽ ചെളി നിറയും. കളിക്കാന്‍ വേറെ സ്ഥലങ്ങളുമില്ല. ടാർപൊളിൻ വലിച്ചു കെട്ടിയാണ് അന്ന് ട്രീസ മഴയെ പ്രതിരോധിച്ചത്. ആ പ്രയത്നം പിന്നീടുള്ള മത്സരങ്ങളിലെല്ലാം ട്രീസ പിന്തുടർന്നു. ഇരുപതാം വയസ്സിൽ അതിന്റെ ഫലവും കണ്ടു. മലേഷ്യയിൽ നടന്ന ഏഷ്യൻ ബാഡ്മിന്റന്‍ ടീം ചാംപ്യൻഷിപ്പിൽ ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം സുവർണനേട്ടമാണ് സ്വന്തമാക്കിയത്. 

ഇതാദ്യമായി ഇന്ത്യ ഏഷ്യൻ ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ആ സംഘത്തിലും ട്രീസയുടെ നേട്ടം തിളങ്ങിത്തന്നെ നിന്നു. വനിതാ ബാഡ്മിന്റനിൽ കാര്യമായ നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലായിരുന്നു കേരളത്തിന്. ഇനിയത് മാറും. ഈ രാജ്യാന്തര താരം ഇനി കേരളത്തിനു സ്വന്തം. എന്നാൽ, സ്വർണത്തിളക്കം പോലെ എളപ്പമുള്ളതായിരുന്നില്ല ട്രീസയുടെ യാത്രാവഴി. ആത്മവിശ്വാസത്തെ മുറുകെ പിടിച്ച്, കഠിന പ്രയത്നത്തിലൂടെ ജീവിത വഴികളിലെ വെല്ലുവിളികളെ അതിജീവിക്കുകയായിരുന്നു ഈ കണ്ണൂരുകാരി.

ട്രീസ ജോളി മത്സരത്തിനിടെ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റനിലും ഇരട്ട മെഡൽ നേടിയിരുന്നു ട്രീസ. അതിനു ശേഷം ലഭിക്കുന്ന രാജ്യാന്തര നേട്ടമാണ് മലേഷ്യയിലേത്. ജില്ലാ അണ്ടർ-11 വിഭാഗത്തിൽ പങ്കെടുക്കുമ്പോൾ വെറും ഏഴ് വയസ്സായിരുന്നു ട്രീസയ്ക്ക്. പുളിങ്ങോം എന്ന മലയോര ഗ്രാമത്തിൽ അന്ന് ബാഡ്മിന്റൻ കോർട്ടുകളോ മറ്റ് സൗകര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പോരെങ്കിൽ ബാഡ്മിന്റൻ ചെലവേറിയ ഗെയിമും. പക്ഷേ ചുരുങ്ങിയ സമയംകൊണ്ട്  ട്രീസ സംസ്ഥാന, ദേശീയ ചാംപ്യൻഷിപ്പുകളിൽ മെഡലുകൾ നേടി. എങ്കിലും രാജ്യാന്തര ടൂർണമെന്റുകളിൽ വിജയം കൈവരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വെല്ലുവിളിയായിരുന്നു. 

ട്രീസ ജോളി (ചിത്രം: മനോരമ)

സാമ്പത്തിക പ്രതിസന്ധി തുടർന്നപ്പോഴും ബാഡ്മിന്റനോടുള്ള താൽപര്യം ട്രീസ ഉപേക്ഷിച്ചില്ല. അങ്ങനെ സ്വർണം വിറ്റും സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും പണം സമാഹരിച്ച് വീട്ടുമുറ്റത്ത് ഒരു കോർട്ട് നിർമിച്ചു. എന്നാൽ അവിടെയും അവസാനിച്ചില്ല. ഇടത്തരം കുടുംബത്തിൽ ജനിച്ച ട്രീസയ്ക്ക് മുന്നോട്ടുള്ള യാത്ര ചെലവേറിയതായിരുന്നു. ഉപകരണങ്ങളുടെയും മത്സരങ്ങൾക്കായുള്ള യാത്രകളുടെയും ഭാരിച്ച തുക അവൾക്കു താങ്ങാനാകാത്തതായിരുന്നു. 

അന്ന് സ്പോൺസർമാരെയും ലഭിച്ചിരുന്നില്ല. കണ്ണൂർ സർവകലാശാലയുടെ ‘വിദ്യാർഥി ദത്തെടുക്കൽ’ പദ്ധതിയിൽ അംഗമായതോടെയാണ് ട്രീസ തന്റെ സ്വപ്നത്തിലേക്ക് അതിവേഗം പാഞ്ഞു കയറിയത്. ട്രീസ ജോളിയെന്ന കായിക താരത്തെ രാജ്യാന്തര നിലവാരത്തിൽ വളർത്തിയെടുത്തതിൽ പിതാവായ ജോളി മാത്യുവിന്റെ പങ്കും ചെറുതല്ല. മകളുടെ വളർച്ച സ്വപ്നം കണ്ട ഈ കായികാധ്യാപകൻ തന്റെ ജോലി ഉപേക്ഷിച്ചാണ് അവളെ പരിശീലിപ്പിച്ചത്. അച്ഛന്റെ  പരിശീലന മുറകൾ ട്രീസയ്ക്ക് കരുത്തേകി. 

കൊച്ചിയിൽ നടന്ന മനോരമ സ്പോർട്സ് അവാർഡ് ഗ്രാൻഡ് ഫിനാലെയിൽ മൂന്നാം സ്ഥാനം നേടിയ ബാഡ്മിന്റൻ താരം ട്രീസ ജോളിക്ക് വേണ്ടി ഉപഹാരം ഏറ്റു വാങ്ങിയ മാതാപിതാക്കളായ ജോളി മാത്യുവും, ഡെയ്‌സിയും

ബാല്യത്തിൽത്തന്നെ മകളുടെ കായിക താൽപര്യം തിരിച്ചറിഞ്ഞതോടെ ജോളി മാത്യുവിന് പരിശീലനവും കൃത്യസമയത്തു നൽകാൻ സാധിച്ചു. ഇന്ന്, പരാജയങ്ങളിൽ പതറാതെ ഉറച്ച ചുവടുകളുമായി ട്രീസ മുന്നേറുകയാണ്. ഇന്നിന്റെ നേട്ടങ്ങളും നാളെയുടെ വിജയ പ്രതീക്ഷകളും അവൾക്കു കൂടുതൽ കരുത്ത് നൽകുന്നു. കടന്നുവന്ന കനൽ വഴികളുടെ ഓർമ പങ്കുവയ്ക്കുമ്പോഴും കണ്ണൂരിലെ ആ മൺകോർട്ടിൽത്തന്നെ കാലുറപ്പിച്ചു നിർത്തിയാണ് ട്രീസയുടെ സംസാരം. സുവർണനേട്ടത്തിനു പിന്നാലെ മലേഷ്യയിലെ ഷാ ആലമിൽനിന്ന് ട്രീസ മനസ്സു തുറക്കുന്നു.

ട്രീസ ജോളി (ചിത്രം: മനോരമ)
ADVERTISEMENT

∙ ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഏക മലയാളി, ചരിത്രത്തിലാദ്യമായി സ്വർണമെഡൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗം... എന്തായിരുന്നു ഏറ്റവുമധികം സന്തോഷം പകർന്നത്?

കളിയുടെ ഏറ്റവും നിർണായക ഘട്ടത്തിൽ ടീമിനു വേണ്ടി പോയിന്റ് നേടാൻ സാധിച്ചു. അതിലാണ് ഏറെ സന്തോഷം.

∙ ചാംപ്യൻഷിപ്പിന്റെ ഏതെങ്കിലും ഘട്ടത്തിൽ പരാജയ ഭീതി ഉണ്ടായിരുന്നോ?

തുടക്കം മുതൽതന്നെ മത്സരങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും ചൈനയുമായുള്ള ആദ്യ മത്സരം വിജയിച്ചപ്പോൾ ആത്മവിശ്വാസം കൂടി. തുടർന്നുള്ള മത്സരങ്ങളിൽ ആ കരുത്ത് സഹായകമായി.

ADVERTISEMENT

∙ മുൻപ് നടന്ന മത്സരങ്ങളിൽ ഉണ്ടായ തോൽവി ഏതെങ്കിലും തരത്തിൽ ഈയൊരു ചാംപ്യൻഷിപ്പിലെ പ്രതീക്ഷ കുറച്ചിരുന്നോ?

കളിക്കളം വിജയപരാജയങ്ങളുടെ വേദിയാണ്. അതുകൊണ്ടുതന്നെ നിരവധി പരാജയങ്ങൾ അഭിമുഖീകരിച്ചിട്ടുമുണ്ട്. പക്ഷേ ഞാൻ പോസിറ്റീവായി  ചിന്തിക്കുന്ന വ്യക്തിയാണ്. പരാജയഭീതിയോടെയല്ല ഒരു മത്സരത്തിനും ഇറങ്ങുന്നത്. 

മത്സരത്തിനിടെ ട്രീസ ജോളി (ഫയൽ ചിത്രം: മനോരമ)

∙ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം നല്ല ജോഡി ആണെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. എങ്ങനെയാണ് ഈയൊരു കൂട്ടുകെട്ടുണ്ടായത്?

ഏകദേശം രണ്ടു വർഷമായി ഞങ്ങൾ ഒരുമിച്ച് കളിക്കാൻ തുടങ്ങിയിട്ട്. തുടക്കത്തിൽതന്നെ വിജയങ്ങളുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഞങ്ങൾക്കിടയിലുള്ള ന്യൂനതകൾ ഒരുമിച്ചിരുന്ന് ആലോചിച്ച് മാറ്റുകയായിരുന്നു.

∙ ട്രീസയ്ക്കും ഗായത്രിക്കും കായിക പശ്ചാത്തലമുണ്ട്. ഇത് നിങ്ങളുടെ വളർച്ചയെ സഹായിച്ചിട്ടില്ലേ?

ഗായത്രിയുടെ പിതാവ് പുല്ലേല ഗോപീചന്ദ് ബാഡ്മിന്റനിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അവളെ വളർത്തിയതും പരിശീലിപ്പിച്ചതും. എന്നാൽ എന്റെ അപ്പ ഞാനൊരു കായിക താരമാകണമെന്ന് മാത്രമേ വിചാരിച്ചിരുന്നുള്ളൂ. പിന്നീട് ഞാൻ സ്വയം ബാഡ്മിന്റൻ തിരഞ്ഞെടുക്കുകയായിരുന്നു. എന്നിരുന്നാലും അപ്പ കാരണമാണ് ഞാൻ ഇന്നീ നിലയിൽ എത്തിയത്. ഈ വിജയം അപ്പയുടേത് കൂടിയാണ്. .

2022ൽ ഇംഗ്ലണ്ടിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിൽ മലേഷ്യയെ നേരിടുന്ന ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും (AP Photo/Rui Vieira)

∙ ഗായത്രിയുമായുള്ള  പരിചയം എങ്ങനെ തുടങ്ങി?

ഗായത്രിയെ മത്സരങ്ങളിൽ വരുമ്പോൾ കണ്ടുള്ള പരിചയം മാത്രമായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഗോപീചന്ദ് അക്കാദമിയിൽ ചേർന്നതിനു ശേഷമാണ് ഞങ്ങൾ ജോഡിയായത്. 

∙ ഗായത്രിയുടെ ഏത് സ്വഭാവമാണ് ട്രീസയെ ആകർഷിച്ചിട്ടുള്ളത്?

ഗായത്രിയുടെ ശാന്ത സ്വഭാവം എനിക്ക് വല്ലാതെ ഇഷ്ടമാണ്. ഏതു സാഹചര്യവും നന്നായി കൈകാര്യം ചെയ്യാൻ അവൾക്കറിയാം.

2022 കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൻ ഡബിൾസിൽ വെങ്കലം നേടിയ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും (Photo by Ben Stansall / AFP)

∙ എന്തു കാര്യത്തിലാണ് ട്രീസ ഗായത്രിയേക്കാൾ മുൻപിലുള്ളത്...?

ഭക്ഷണത്തിൽ!!! (ചിരിക്കുന്നു)

∙ ഗായത്രിയുടെ പരുക്കു കാരണം നിങ്ങളുടെ റാങ്ക് താഴെ പോയിരുന്നത് കരിയറിൽ ക്ഷീണമുണ്ടാക്കിയോ?

അതൊരു വലിയ പരുക്ക് ആയിരുന്നില്ല. അതിൽനിന്ന് പൂർണമായി മോചനം നേടിയതിനു ശേഷമാണ് ഞങ്ങൾ മലേഷ്യയിലെ മത്സരങ്ങൾക്ക് ഇറങ്ങിയത്.

ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ദക്ഷിണ കൊറിയയെ നേരിടുന്നു (AP Photo/Rui Vieira)

∙ ഈ വർഷം എങ്ങനെ ആയിരിക്കും എന്നാണ് പ്രതീക്ഷ?

ഈ വർഷത്തെ രണ്ടുമാസം ആയല്ലേ ഉള്ളൂ. ബാക്കിയുള്ള മാസങ്ങളിൽ പരമാവധി പരിശ്രമിക്കാനാണ് നോക്കുന്നത്.

∙ ചെലവേറിയ കായിക ഇനമാണ് ബാഡ്മിന്റൻ. ഇടത്തരം കുടുംബത്തിൽപ്പെട്ട ട്രീസയ്ക്ക് ഇത് വെല്ലുവിളിയായിരുന്നോ?

കളിക്കളത്തിലേയ്ക്ക് മക്കളെ ഇറക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ കുറവാണ്. അപ്പയുടേയും അമ്മയുടേയും ശമ്പളത്തേക്കാൾ കൂടുതലായിരുന്നു  എന്റെ ചെലവുകൾ. എന്നിട്ടും അപ്പ ഇത്രയും സാമ്പത്തിക ചെലവുള്ള ഗെയിമിൽ എന്നെ പങ്കെടുപ്പിച്ചു. എന്നെ ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കുന്നതിലൊന്നും അവർ മടി കാണിച്ചിരുന്നില്ല.

മത്സരത്തിനിടെ ഗായത്രിയും ട്രീസയും (ചിത്രം: മനോരമ)

∙ ഇത്രയും ഉയരങ്ങളിലെത്തുന്നതിൽ കുടുംബത്തിന്റെ പങ്കാളിത്തം എന്തായിരുന്നു?

നന്നായി പഠിച്ചാൽ നമ്മൾ എവിടെയെങ്കിലും എത്തുമെന്ന് ഉറപ്പുണ്ട്. എന്നാൽ കായിക മേഖലയെ സംബന്ധിച്ചിടത്തോളം അപകട സാധ്യത കൂടുതലാണ്. നന്നായി കളിക്കുമ്പോൾ ചിലപ്പോൾ പരുക്ക് എല്ലാം തകിടം മറിക്കും. ഇതൊക്കെയായിട്ടും എന്റെ കുടുംബം കൂടെ നിൽക്കുകയായിരുന്നു. അപ്പയുടെ ആത്മവിശ്വാസമാണ് എന്നെ മുന്നോട്ടു നയിച്ചത്.

ഗായത്രിയും ട്രീസയും മത്സരത്തിനിടെ (ഫയൽ ചിത്രം: മനോരമ)

∙ ഏതെങ്കിലും തരത്തിലുള്ള പരുക്കുകൾ കാരണം മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ പോയിട്ടുണ്ടോ?

ദൈവാനുഗ്രഹത്താൽ വലിയ രീതിയിലുള്ള പരുക്കുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

∙ ജ്വാല ഗുട്ട, അശ്വതി പൊന്നപ്പ എന്നിവരാണ് ഇതിനു മുൻപേ ബാഡ്മിന്റനിൽ തിളങ്ങി നിന്നിരുന്ന ഇന്ത്യൻ താരങ്ങൾ. അവരുമായി നിങ്ങളെ താരതമ്യം ചെയ്തു നോക്കാറുണ്ടോ?

ഇതിനു മുൻപ് ബാഡ്മിന്റനില്‍ ഇന്ത്യയെ ഉയരങ്ങളിലെത്തിച്ച കായികതാരങ്ങളാണ് അവർ. അവരുടെ കാലം ഞങ്ങളുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. തങ്ങൾക്കു പിന്നാലെ കൂടുതൽ കളിക്കാർ ഇനിയും ഉയർന്നുവരണമെന്ന് അവർ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.

∙ എന്തുകൊണ്ടാണ് ഡബിൾസ് തിരഞ്ഞെടുത്തത്, ഇതിനേക്കാൾ കൂടുതൽ നമ്മുടെ മികവ് അംഗീകരിക്കപ്പെടുന്നത് സിംഗിൾസിൽ അല്ലേ?

ഞാൻ ആദ്യം സിംഗിൾസിൽ ആയിരുന്നു. പിന്നീട് എന്റെ ശൈലിയനുസരിച്ച് ഡബിൾസിൽ നന്നായി തിളങ്ങാനാകുമെന്ന് തോന്നിയതിനാലാണ് അങ്ങോട്ടു മാറിയത്.

ട്രീസയും ഗായത്രിയും (ചിത്രം: മനോരമ)

∙ ഏഷ്യൻ ചാംപ്യൻഷിപ്പിന് പ്രത്യേക പരിശീലനം ഉണ്ടായിരുന്നോ?

അങ്ങനെ പ്രത്യേകം പരിശീലനം ഉണ്ടായിരുന്നില്ല. എല്ലാ ആഴ്ചയും ടൂർണമെന്റുകൾ ഉണ്ടായിരുന്നതുകൊണ്ട് അതിനൊപ്പം പരിശീലനവും ഉണ്ടായിരുന്നു.

∙ ഈ വിജയം സമർപ്പിക്കുന്നത്?

എന്റെ കുടുംബത്തിനും പരിശീലകൻ അനിൽ രാമചന്ദ്രനും പിന്നെ രാജ്യത്തിനും.

∙ കേരളത്തിൽ ബാഡ്മിന്റന് എത്രത്തോളം ഭാവിയുണ്ട്? ട്രീസയ്ക്ക് കേരളത്തിനുവേണ്ടി എന്തൊക്കെ സംഭാവനകൾ നൽകാനാകും?

കേരളത്തിൽ ഒരുപാട് യുവ കായിക താരങ്ങൾ വളർന്നു വരുന്നുണ്ട്. ഇവിടുത്തെ ഭാവി തലമുറയ്ക്ക് ബാഡ്മിന്റനില്‍ വഴികാട്ടാൻ കഴിയുമെന്ന തോന്നൽ എനിക്കുണ്ട്. എന്റെ വിജയം അവർക്ക് പ്രചോദനമാകുമെന്നാണു വിശ്വാസം. അതുതന്നെയായിരിക്കും സംസ്ഥാനത്തിനും ഭാവി താരങ്ങൾക്കും എനിക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവന.

English Summary:

Interview with Kerala Badminton Player Treesa Jolly