കുടിയേറ്റ അനുഭവങ്ങളുടെ പൊള്ളിക്കുന്ന മുഖങ്ങളെക്കുറിച്ചെഴുതിയ ശ്രീലങ്കൻ – ബ്രിട്ടിഷ് എഴുത്തുകാരനെ എത്ര പേർക്കറിയാമെന്ന് ഉറപ്പില്ല. എന്നാൽ 2024 ലെ ബുക്കർ പ്രൈസിന്റെ അഞ്ച് വിധികർത്താക്കളിൽ ഒരാളായതോടെ റൊമേഷ് ഗുണശേഖരയെക്കുറിച്ച് പലരും തിരഞ്ഞു തുടങ്ങിരിക്കുന്നു. ഏഷ്യൻ സാന്നിധ്യമില്ലാത്ത ബുക്കർ സാധ്യതാ പട്ടിക പുറത്തു വന്നതോടെ ആകെയുള്ള സാന്നിധ്യമായ ശ്രീലങ്കൻ വംശജനെ തേടുകയാണ് ഏവരും. സാഹിത്യകൃതികൾ ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീലങ്കൻ വംശജരായ അപൂർവം എഴുത്തുകാരിൽ ഒരാളാണ് ഗുണശേഖരയെന്ന് പറയുമ്പോൾ മനസ്സിലാകും അദ്ദേഹത്തിന്റെ പ്രാധാന്യം. ബുക്കർ പ്രൈസ് ജേതാവ് മൈക്കൽ ഒണ്ടാറ്റ്ജെ, ശ്യാം സെൽവർദുരേയ് എന്നിവരുടെ ഒപ്പം നിൽക്കുന്ന ഗുണശേഖര, എഴുതുന്നത് ഇംഗ്ലിഷിലാണെങ്കിലും കൃതികളിൽ ശ്രീലങ്കൻ സംസ്കാരം, സിംഹള ഭാഷ, ദ്വീപ് രാഷ്ട്രത്തിന്റെ പ്രബല മതമായ ബുദ്ധമതം എന്നിവയുടെ സ്വാധീനം വളരെ വലുതാണ്. ആരാണ് റൊമേഷ് ഗുണശേഖര? എന്താണ് അദ്ദേഹത്തിന്റെ എഴുത്തിലെ രാഷ്ട്രീയം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സിംഹള ക്രിസ്ത്യൻ കുടുംബത്തിൽ ജനനം

ADVERTISEMENT

കൊളംബോയിലെ ഒരു സിംഹള ക്രിസ്ത്യൻ കുടുംബത്തിൽ 1954ൽ ജനിച്ച ഗുണശേഖരയുടെ ആദ്യ പ്രബല ഓര്‍മ കുടിയേറ്റമാണ്. ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിലെ പിതാവിന്റെ ജോലി കാരണം ഫിലിപ്പീൻസിലേക്ക് ആദ്യ കുടിയേറ്റം. അങ്ങനെ ബാല്യം രണ്ടു രാജ്യങ്ങളിലായി ചെലവഴിക്കേണ്ടി വന്ന ഗുണശേഖരയ്ക്ക് തന്റെ പതിനേഴാം വയസ്സിൽ മറ്റൊരു കുടിയേറ്റവും നടത്തേണ്ടി വന്നു. പഠിക്കാൻ വേണ്ടി ഇംഗ്ലണ്ടിലേക്കു നടത്തിയ ആ യാത്രയോടെയാണ് പലായനങ്ങൾ ഒരു പ്രധാന വിഷയമായി മനസ്സിൽ കടന്നുകൂടിയത്. 

ഷെല്ലിയെയും ഡിക്കൻസിനെയും കുറിച്ച് എന്റെ അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും രാത്രിയിൽ ആവേശത്തോടെ സംസാരിക്കുന്നത് കേട്ട് അവരിൽ എന്തോ പ്രത്യേകതയുണ്ടെന്ന് എനിക്ക് തോന്നി. അത് എന്നെ ഒരു വായനക്കാരനും പിന്നെ ഒരു എഴുത്തുകാരനുമാകാൻ പ്രേരിപ്പിച്ചു.

റൊമേഷ് ഗുണശേഖര - ബുക്കർ പ്രൈസ് വിധികർത്താവ്

∙ കവിത എഴുതാൻ തുടങ്ങിയത് സുഹൃത്തുക്കളെ രസിപ്പിക്കാൻ

ജനപ്രിയ ഇംഗ്ലിഷ്, അമേരിക്കൻ സാഹസിക നോവലുകൾ ഇഷ്ടപ്പെട്ടിരുന്ന ഗുണശേഖര പതിനഞ്ചാം വയസ്സിൽ സുഹൃത്തുക്കളെ രസിപ്പിക്കാൻ വേണ്ടിയാണ് കവിതയെഴുതാൻ തുടങ്ങിയത്. ഇംഗ്ലിഷും സിംഹളവും സംസാരിച്ച് വളർന്നു വന്ന ഗുണശേഖര 1972ൽ ലിവർപൂൾ കോളജ് കവിതാ സമ്മാനവും 1976ൽ റാത്ത്ബോൺ സമ്മാനവും 1988ൽ പീറ്റർലൂ ഓപ്പൺ കവിതാ മത്സരത്തിൽ ഒന്നാം സമ്മാനവും നേടി. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ആഗ്രഹിച്ച തന്നെ ശ്രീലങ്കൻ ജീവിതം ഒരു വായനക്കാരനാക്കിയെന്നും ഫിലിപ്പീൻസ് ജീവിതം ഒരു എഴുത്തുകാരനാക്കിയെന്നും അദ്ദേഹം പറയുന്നു.

"കുട്ടിക്കാലത്ത്, പുസ്തകങ്ങളിലേക്കുള്ള രക്ഷപ്പെടൽ ഞാൻ ആസ്വദിച്ചിരുന്നു. ചിലർ കഥയെഴുതാനും അത് പുസ്തകമാക്കി മാറ്റാനും സമയം ചെലവഴിക്കുന്നുവെന്നും അവരൊക്കെ എഴുത്തുകാരാണെന്നും ഞാൻ മനസ്സിലാക്കുമ്പോൾ എനിക്ക് ഏകദേശം പതിനാലു വയസ്സായിരുന്നു. അത് കണ്ടെത്തിയ ഉടൻ, ഞാൻ അതിൽ ഒരാളാകാൻ ആഗ്രഹിച്ചു. ഷെല്ലിയെയും ഡിക്കൻസിനെയും കുറിച്ച് എന്റെ അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും രാത്രിയിൽ ആവേശത്തോടെ സംസാരിക്കുന്നത് കേട്ട് അവരിൽ എന്തോ പ്രത്യേകതയുണ്ടെന്ന് എനിക്ക് തോന്നി. അത് എന്നെ ഒരു വായനക്കാരനും പിന്നെ ഒരു എഴുത്തുകാരനുമാകാൻ പ്രേരിപ്പിച്ചു."

ബ്രിട്ടിഷ് നോവലിസ്റ്റ് രൂപ ഫാറൂക്കിക്കൊപ്പം റൊമേഷ് ഗുണശേഖര. (Image credit: Facebook/Romesh.Gunasekera)
ADVERTISEMENT

∙ വംശീയ-രാഷ്ട്രീയ സംഘർഷങ്ങളെ വിഷയമാക്കി ചെറുകഥകൾ

യൗവനത്തോടെ എഴുത്തിൽ സജീവമാകാൻ ആഗ്രഹിച്ചുവെങ്കിലും 15 വർഷത്തോളം ഒരു കൃതിയും പ്രസിദ്ധീകരിച്ചില്ല. ഒടുവിൽ 1992ലാണ് 1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം ശ്രീലങ്ക നേരിടേണ്ടി വന്ന വംശീയ-രാഷ്ട്രീയ സംഘർഷങ്ങളെ വിഷയമാക്കി രചിച്ച 'മോങ്ക്ഫിഷ് മൂൺ' എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങിയത്. ശ്രീലങ്കയുടെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയുടെ ഹൃദ്യമായ ചിത്രീകരണത്തിനു പ്രശംസിക്കപ്പെട്ട കൃതി കുടിയേറ്റവും സ്വത്വ സങ്കീർണതകളും ചർച്ച ചെയ്തു. 1993ലെ കോമൺവെൽത്ത് റൈറ്റേഴ്സ് പ്രൈസ് അടക്കം നിരവധി പുരസ്കാരങ്ങൾക്ക് 'മോങ്ക്ഫിഷ് മൂൺ' ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതോടെ ഗുണശേഖര ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. എന്നാലത് സാഹിത്യപ്രേമികളിൽ മാത്രം ഒതുങ്ങി നിന്നു, താരതമ്യേനെ ചെറിയ രാജ്യമായ ശ്രീലങ്കയിൽ നിന്നുള്ള ഗുണശേഖരക്കുറിച്ച് മാധ്യമങ്ങളിൽ പോലും ചെറിയ ലേഖനങ്ങളാണ് വന്നത്.

1994ൽ പുറത്തിറങ്ങി, ആ വർഷത്തെ ബുക്കർ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച നോവൽ ‘റീഫാ’ണ് ഗുണശേഖരയുടെ ശബ്ദം ബ്രിട്ടിഷ് സാഹിത്യത്തിൽ പ്രതിധ്വനിപ്പിച്ചത്. പവിഴപ്പുറ്റിലെ പവിഴം വരുമാന സ്രോതസ്സാക്കുവാൻ ശ്രമിക്കുന്ന പ്രദേശിക രാഷ്ട്രീയക്കാരുടെ കൈകളാൽ, ഒഴിവാക്കാനാവാത്ത ഒരു നാശത്തിലേക്ക് സഞ്ചരിക്കുന്ന നാടിനെക്കുറിച്ചായിരുന്നു ആ പുസ്തകം. ശ്രീലങ്കയിലെ രാഷ്ട്രീയ അശാന്തിയെ വിഷയമാക്കിയ ആ ക‍ൃതിയും സാംസ്കാരിക വ്യതിയാനങ്ങളെയും സ്ഥാനഭ്രംശം മൂലമുണ്ടാകുന്ന വികാരവിക്ഷോഭങ്ങളെയും തുറന്നു കാട്ടി.

∙ കൃതികളിലെല്ലാം ഉൾക്കാഴ്ചയോടെയുള്ള അന്വേഷണം

ADVERTISEMENT

ഉൾക്കാഴ്ചയോടെയുള്ള അന്വേഷണമാണ് ഗുണശേഖരയുടെ രചനയുടെ സവിശേഷത. മാതൃരാജ്യവുമായുള്ള ബന്ധം മായ്ക്കാനാവാത്തവിധം ഒരു പ്രവാസിയുടെയുള്ളില്‍ അടയാളപ്പെടുത്തിരിക്കുന്നത് 'വീട്' എന്ന വികാരമായിട്ടാണ്. പ്രവാസി വ്യക്തികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലേക്ക് കടന്നുചെല്ലുന്ന ഗുണശേഖര തന്റെ കൃതികളിലൂടെ സ്വന്തമായി ഒരു സ്വത്വം തിരയുന്നു. അദ്ദേഹത്തിന്റെ ഗദ്യം പലപ്പോഴും വിഷാദാത്മകവും എന്നാൽ രാഗഗുണത്താൽ നിറഞ്ഞിരിക്കുന്നതുമാണ്. 'ദി സാൻഡ്ഗ്ലാസ്' (1998), 'ഹെവൻസ് എഡ്ജ്' (2002), 'ദി മാച്ച്' (2006), 'ദ് പ്രിസണർ ഓഫ് പാരഡൈസ്' (2012), 'നൂൺ ടൈഡ് ടോൾ' (2013), 'സൺകാച്ചർ' (2019) എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 

റീഫ് (1994), ദി സാൻഡ്ഗ്ലാസ് (1998), ഹെവൻസ് എഡ്ജ് (2002) എന്നീ മൂന്ന് നോവലുകളിലും ശ്രീലങ്കൻ ജീവിതവും അടിച്ചേൽപ്പിക്കപ്പെട്ട ലണ്ടന്‍ ജീവിതവും വളരെ വിശദമായി ചിത്രീകരിച്ചിരിക്കുന്നു. ശ്രീലങ്കൻ, ബ്രിട്ടിഷ് സംസ്കാരങ്ങൾ തമ്മിലുള്ള പാലമായിട്ടാണ് ഗുണശേഖര പ്രവർത്തിക്കുന്നത്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളോടുള്ള സമ്പർക്കം അദ്ദേഹത്തിന്റെ സാഹിത്യാന്വേഷണങ്ങളെ നിസ്സംശയം സ്വാധീനിച്ചു. കുടിയേറ്റ അനുഭവത്തെക്കുറിച്ച് അതുല്യമായ കാഴ്ചപ്പാടുകൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് കൊളോണിയൽ സാഹിത്യത്തിനു മികച്ച സംഭാവനയാണ് അദ്ദേഹത്തിന്റെ കൃതികൾ നൽകിട്ടുള്ളത്. 

∙ സത്യത്തിലേക്കുള്ള തുറന്നുവയ്പ്

എന്നാൽ മാതൃരാജ്യത്തിന്റെ നഷ്‌ടവുമായി പൊരുത്തപ്പെടാനുള്ള ഒരു ഗൃഹാതുരമായ ശ്രമമായി ഗുണശേഖരയുടെ ഫിക്‌ഷനെ വായിക്കുന്നതു ഫലപ്രദമല്ല. സത്യത്തിലേക്കുള്ള തുറന്നുവയ്പ്പാണ് ആ രചനകൾ, അതിൽ പൊള്ളുന്ന സത്യങ്ങളാകും ഉണ്ടാകുക, മധുരതരമായ ഭാവനാലോകമല്ല. മാത്രമല്ല, ലോകത്തിലെ പാരിസ്ഥിതിക ഭീകരതയെ മുന്നിൽ കണ്ടുക്കൊണ്ട് ഗുണശേഖര തന്റെ നോവലുകളിൽ പരിസ്ഥിതിയെ അര്‍ഥവത്തായിട്ടാണ് ചിത്രീകരിക്കുന്നത്. പാരിസ്ഥിതിക സംരക്ഷണത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെ ഒരു പ്രധാന വിഷയമായി എല്ലാ കൃതിയിലും ഉൾപ്പെടുത്താൻ അദ്ദേഹം ശ്രദ്ധിക്കുന്നു.

റൊമേഷ് ഗുണശേഖര. (Image credit: Facebook/Romesh.Gunasekera)

ഒരു കാട്രിഡ്ജിന്റെ ഒഴിഞ്ഞ ഷെൽ അവളെന്നെ കാണിച്ചു. മണലിൽ രണ്ടെണ്ണം കൂടി ഉണ്ടായിരുന്നു. “അവർ അത് ബീച്ചിൽ വച്ച് ചെയ്തിരിക്കുന്നു. വധശിക്ഷകൾ! ഇന്നലെ രാത്രി അവർ അവനെ ഇവിടെ വച്ച് വെടിവച്ചിട്ടുണ്ടാകണം. ഇവിടെയാകുമ്പോൾ രക്തം ഒഴുകിപ്പോകും." അവളുടെ ശബ്ദം ചെറുതായി വിറച്ചു. "നിങ്ങൾക്കറിയാമല്ലോ, ഈ മണലിൽ ഒരിക്കലും കറ പിടിക്കില്ല. അതിപ്പോൾ എത്ര രക്തം ചൊരിഞ്ഞാലും."  – ഹെവൻസ് എഡ്ജ് (2002)

∙ നിരവധി സാഹിത്യ സമ്മാനങ്ങളുടെ വിധികർത്താവ്

ചെൽട്ടൻഹാം ഫെസ്റ്റിവലിൽ ഗസ്റ്റ് ഡയറക്ടറായും ഗോൾഡ്സ്മിത്ത് കോളജിലെ അസോസിയേറ്റ് ട്യൂട്ടറായും ആർവോൺ ഫൗണ്ടേഷന്റെ ബോർഡിലും റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിന്റെ കൗൺസിലിലും ഗുണശേഖര പ്രവർത്തിച്ചിട്ടുണ്ട്. ആഫ്രിക്കൻ എഴുത്തിനുള്ള കെയ്ൻ പ്രൈസ്, കോമൺവെൽത്ത് ചെറുകഥാ സമ്മാനം എന്നിവയുൾപ്പെടെ നിരവധി സാഹിത്യ സമ്മാനങ്ങളുടെ വിധികർത്താവായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഗുണേശേരയുടെ രചനകൾ വായിക്കുന്നതിനു മുന്നോടിയായി ശ്രീലങ്കയുടെ ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് വായനക്കാരന് അറിവ് ഉണ്ടായിരിക്കണമെന്ന തോന്നൽ വെറുതെയാണെന്നും ഇത്തരം അനുഭവങ്ങൾ ലോകവ്യാപകമായതിനാൽ വായനക്കാർക്ക് തന്റെ കഥകൾ മനസ്സിലാക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഏഷ്യ ഹൗസ് ഫെസ്റ്റിവൽ ഓഫ് ഏഷ്യൻ ലിറ്ററേച്ചറിന്റെ ഉപദേശക സമിതി അംഗമായ റൊമേഷ് ഗുണശേഖര ഇപ്പോൾ ലണ്ടനിലാണ് താമസിക്കുന്നത്. സാഹിത്യോത്സവങ്ങൾ, ശിൽപശാലകൾ, ബ്രിട്ടിഷ് കൗൺസിൽ ടൂറുകൾ എന്നിവയ്ക്കായി വ്യാപകമായി യാത്ര ചെയ്യാറുണ്ട്. 

∙ കുട്ടികളുടെയും മുതിർന്നവരുടെയും പതിനഞ്ചിലധികം കവിതാ സമാഹാരങ്ങൾ

ആറ് നോവലുകൾക്കും മൂന്ന് ചെറുകഥാ ശേഖരങ്ങൾക്കുമൊപ്പം വർഷങ്ങളായി സാഹിത്യേതര വിഭാഗങ്ങളിലും ഗുണശേഖര സമൃദ്ധമായി എഴുതിയിട്ടുണ്ട്. ഒരു കവിയെന്ന നിലയിൽ, 1980കൾ മുതൽ പതിനഞ്ചിലധികം കുട്ടികളുടെയും മുതിർന്നവരുടെയും കവിതാ സമാഹാരങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ ഫ്രഞ്ച്, ഇറ്റാലിയൻ, പോർച്ചുഗീസ്, ജർമ്മൻ, സ്പാനിഷ്, ഡച്ച്, നോർവീജിയൻ, ചെക്ക്, ഹീബ്രു, ചൈനീസ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

സാഹിത്യ ചർച്ചയിൽ പങ്കെടുക്കുന്ന റൊമേഷ് ഗുണശേഖര. ശശി തരൂർ സമീപം. (image credit: councillor.kaza/facebook)

റേഡിയോയ്‌ക്കായി രചനകൾ നടത്തിയ അദ്ദേഹം സ്കോട്ടിഷ് എഴുത്തുകാരനായ എ.എൽ. കെന്നഡിക്കൊപ്പം റൈറ്റിങ്: എ റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്സ് കമ്പാനിയൻ (2015) എന്ന കൃതിയുടെ സഹ-രചയിതാവായി. അദ്ദേഹത്തിന്റെ ലേഖനങ്ങൾ, കവിതകൾ, ചെറുകഥകൾ എന്നിവ ദ ന്യൂയോർക്കർ, ടൈം, ഫാർ ഈസ്റ്റ് ഇക്കണോമിക് റിവ്യൂ, ദി പെൻ, വാസഫിരി, ദി ഗാർഡിയൻ, ദി ലണ്ടൻ റിവ്യൂ ഓഫ് ബുക്‌സ് തുടങ്ങിയ ആന്തോളജികളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക കാലത്തെ രാഷ്ട്രീയ, പാരിസ്ഥിതിക, സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ശ്രദ്ധേയനായ എഴുത്തുകാരന്‍ എന്ന നിലയിലാണ് ബുക്കർ പ്രൈസ് ഫൗണ്ടേഷൻ റൊമേഷ് ഗുണശേഖരയെ പുരസ്കാരത്തിന്റെ വിധികർത്താക്കളിൽ ഒരാളായി തിരഞ്ഞെടുത്ത് ആദരിച്ചത്.

English Summary:

Unveiling Romesh Gunesekera: The Booker Prize Judge and Renowned Author