‘മഹി കൂൾ ആണ്. അവൻ ഒരു കളിക്കാരനല്ല, ഒരു വികാരമാണ്, അവനിൽ എന്തോ പ്രത്യേകതയുണ്ട്. ഡൽഹിയുടെ വിജയത്തേക്കാൾ കൂടുതൽ ചെന്നൈ ടീമിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്, കാരണം എം.എസ്. ധോണി വീണ്ടും സജീവമായിരിക്കുന്നു,’ – ഡൽഹി–ചെന്നൈ മത്സരം വിലയിരുത്തിയ ആകാശ് ചോപ്രയുടെ വാക്കുകളാണിത്. ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം സുരേഷ് റെയ്‌നയും ധോണിയെ പ്രശംസിച്ചു. ‘പ്രചോദനത്തിന് പ്രായമൊന്നുമില്ല! 42-ാം വയസ്സിൽ മഹി ഭായിയുടെ അസാമാന്യമായ ബാറ്റിങ് മികവ് വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സ്പിരിറ്റിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്,’ – റെയ്‌ന എക്‌സിൽ കുറിച്ചിട്ടു.

loading
English Summary:

Dhoni Proves Age Is Just a Number with Stunning IPL Knock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com