അന്നൊരു തിരഞ്ഞെടുപ്പു ദിവസമായിരുന്നു. അന്നാണ് കൊച്ചി നെതർലാൻഡ്സിന്റെ നിലവാരത്തിലേക്ക് ഉയർന്നത്. രാവിലെ മുതൽ പെയ്ത മഴയിൽ വോട്ടർമാരടക്കം പുറത്തിറങ്ങാൻ ബുദ്ധിമുട്ടി. മണിക്കൂറുകൾക്കുള്ളിൽ കൊച്ചി നഗരത്തിലുടനീളം വെള്ളക്കെട്ടുകളായി. പോളിങ് ബൂത്തുകൾ പോലും വെള്ളത്തിലായി. വൈദ്യുതി നിലച്ചു. മഴ നിർത്താതെ പെയ്താൽ നഗരം മൂടുമെന്ന അവസ്ഥ. കലക്ടർ അടക്കമുള്ള ജില്ലാ ഭരണകൂടത്തിനാണെങ്കിൽ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ നിന്നു തിരിയാൻ സമയമില്ല. തിരഞ്ഞെടുപ്പു സമയം കഴിഞ്ഞതോടെ ആലപ്പുഴ നിന്ന് ബാഹുബലി മോട്ടോർ പമ്പുകൾ കൊണ്ടുവന്ന് അഗ്നിശമന സേന വെള്ളം പമ്പു ചെയ്തു തുടങ്ങി. അങ്ങനെ നഗരത്തെ മൂടാൻ നിന്ന വെള്ളം നാലു മണിക്കൂറുകൾ കൊണ്ട് കായലിലേക്കൊഴുക്കി. അങ്ങനെയാണ് കൊച്ചിയിൽ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ'വിന് തുടക്കമാകുന്നത്. തിരുവനന്തപുരത്ത് നടപ്പാക്കിയ 'ഓപ്പറേഷൻ അനന്ത'യ്ക്ക് സർക്കാർ രൂപം നൽകിയ കൊച്ചി രൂപം. അഞ്ചു വർഷം കഴിഞ്ഞു. 2024 മേയ് 22ന് വീണ്ടും മഴ. വൈകിട്ട് മൂന്നര-നാലു മണിയോടെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com