ആറു മാസം മാത്രം പ്രായമുള്ളപ്പോൾ ആനക്കൂട്ടം വിട്ടു വരേണ്ടി വന്നവനാണ്. ഇന്ന് കോന്നിയുടെ പ്രിയപ്പെട്ട കൊച്ചയ്യപ്പന്. കൗതുകകരമാണ് അവന്റെ ലോകം. ദിനചര്യകളും വയറുനിറയെ ഭക്ഷണവും വ്യായാമവും കുസൃതിത്തരങ്ങളുമൊക്കെയായി ആനത്താവളത്തിന്റെ ഓമനആന.
കൊച്ചയ്യപ്പന്റെ കുസൃതികളിലേക്ക് മലയാള മനോരമ ഫൊട്ടോഗ്രഫർ എസ്. ഹരിലാൽ ക്യാമറ തിരിച്ചപ്പോൾ...
കോന്നി ആനത്താവളത്തിൽ പാപ്പാനൊപ്പം കൊച്ചയ്യപ്പൻ എന്ന കുട്ടിയാന (ചിത്രം: എസ്. ഹരിലാൽ ∙ മനോരമ)
Mail This Article
×
പത്തനംതിട്ട കോന്നി ആനത്താവളത്തിൽ രാവിലെ സന്ദർശകരെത്തും മുൻപ് അത് കൊച്ചയ്യപ്പന്റെ ലോകമാണ്. ആനത്താവളത്തിലെ വിഐപിയാണവൻ. മറ്റ് നാല് ആനകൾ കൂടിയുണ്ടെങ്കിലും ഇപ്പോഴും താരം കൊച്ചയ്യപ്പൻതന്നെ. മൂന്നര വയസ്സേയുള്ളൂ ഇവന്. ആന ‘കുട്ടി’യാണെങ്കിലും രാവിലെ ചെയ്യേണ്ട കസർത്തിൽ കുട്ടിക്കുറുമ്പനും ഇളവില്ല. പരിപാലകരായ എൻ.ഷംസുദ്ദീനും അനിൽകുമാറിനുമൊപ്പം ആനത്താവളത്തിലെ എല്ലാ വഴികളിലൂടെയും 12 തവണ രാവിലെ തന്നെ നടക്കണം. മുന്നോട്ടും പിന്നിലേക്കും നടക്കാനും, കാലുയർത്താനും, സല്യൂട്ട് ചെയ്യാനുമൊക്കെയുള്ള കമാൻഡുകൾ കൊച്ചയ്യപ്പൻ പഠിച്ചു കഴിഞ്ഞു.
ഇടയ്ക്ക് പാപ്പാന്റെ കയ്യിലെ വടിയെടുക്കാനും ചങ്ങലയിൽ തുമ്പിക്കൈ ചുറ്റാനും ശ്രമിക്കും. ‘അരുതാനേ’യെന്നുള്ള ഷംസുദ്ദീന്റെ വിളിയിൽ കൊച്ചയ്യപ്പൻ കുറുമ്പുകൾ നിർത്തും. പടികൾ കയറാൻ പരിശീലനം ഇപ്പോഴും കൊടുക്കുന്നുണ്ട്. ആറു മാസം പ്രായത്തിൽ അവശനായി
English Summary:
Spotlight on Konni Kochayyappan: A Photo Feature from Konni Elephant Camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.