‘അതൊക്കെ നമ്മള്‍ പുട്ടു പോലെ മറികടക്കും....’ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ തീർക്കുമെന്ന് പറയുന്നതിനു പോലും മലയാളികളിന്ന് പുട്ടിനെയാണു കൂട്ടു പിടിക്കുന്നത്. അത്രയ്ക്ക് എളുപ്പമാണോ പുട്ടുണ്ടാക്കാൻ? ആണെന്നുതന്നെ പറയേണ്ടി വരും. അല്ലെങ്കിൽ സൂപ്പർ മാർക്കറ്റുകളിൽ പണ്ട് അരക്കിലോ, ഒരു കിലോ പുട്ടുപൊടി പായ്ക്കറ്റ് ഇരുന്ന സ്ഥാനത്ത് ഇന്ന് അഞ്ചു കിലോ പത്തു കിലോ ചാക്കുകൾ ഇടംപിടിക്കില്ലല്ലോ! എളുപ്പത്തിൽ, അധികം അധ്വാനമില്ലാതെ, അതിവേഗം പാചകം ചെയ്തെടുക്കാവുന്ന വിഭവങ്ങളിൽ മുൻനിരയിലേക്കുതന്നെ നമ്മൾ പുട്ടിനെ കുത്തിയിടും. പിന്നിൽ നിന്ന് എത്ര ‘കുത്തേറ്റാലും’ പുട്ടിന് യാതൊരു കുഴപ്പവുമില്ല. അച്ചടക്കത്തോടെതന്നെ കുറ്റിയിൽനിന്ന് നൂഴ്ന്നിറങ്ങും. ഒരു മയമില്ലാതെ കുത്തിയാൽ പക്ഷേ, തനി സ്വഭാവം പുറത്തെടുക്കുവാനും മടിയില്ല, മൊത്തത്തിൽ എല്ലാം പൊടിച്ച് തരും പുട്ടെന്ന മഹാന്‍.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com