ലോക്‌സഭാ തിരഞ്ഞെടുപ്പിനൊടുവിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിലേറാമെന്നു പ്രതീക്ഷിച്ച കോൺഗ്രസിന് 2019ൽ ലഭിച്ചത് വെറും 52 സീറ്റ്. തിരഞ്ഞെടുപ്പ് പരാജയം ഏറ്റെടുത്ത്, അന്ന് കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണാനെത്തുന്നു. മേയ് 23 ആയിരുന്നു ആ ദിനം. ന്യൂഡൽഹി 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വീടിന്റെ മതിൽ അവസാനിക്കുന്നിടത്ത് ഒരു കുഞ്ഞു ഗേറ്റുണ്ട്. അത് കടന്ന് സന്ധ്യാ നേരത്ത് രാഹുലും പ്രിയങ്കയും വാർത്താ സമ്മേളനത്തിനായെത്തി. മുറുകി നിൽക്കുന്ന മുഖങ്ങൾ. ഒരു ചിരി പോലും കാര്യമായി തെളിയുന്നില്ല ആരുടെയും മുഖത്ത്. പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം. വെറും പത്ത് മിനിറ്റിൽ അന്നത്തെ വാർത്താ സമ്മേളനം അവസാനിച്ചു. അന്ന് ഉത്തർപ്രദേശിന്റെ ചുമതലയായിരുന്നു പ്രിയങ്ക ഗാന്ധിക്ക്. അവിടെ സഹോദരൻ രാഹുൽ ഗാന്ധി പോലും തോറ്റിരിക്കുന്നു. സ്വാഭാവികമായും പ്രിയങ്കയുടെ മുഖത്ത് ഒരു പുഞ്ചിരി പോലുമില്ല. രാഹുൽ വാർത്താ സമ്മേളനം നടത്തുമ്പോൾ ആരോടും ഒന്നും പറയാതെ, ഒരൽപം മാറി, നിശ്ശബ്ദയായി പ്രിയങ്ക...

loading
English Summary:

From Defeat to Resurgence: Priyanka Gandhi and Rahul Gandhi's Political Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com