മോദിക്കാലത്ത് ഇരട്ടി സാമ്പത്തിക വളർച്ച; വളർന്നത് സമ്പന്നർ മാത്രം; കണക്കുകൾ പറയുന്നു, തൊഴിലില്ലായ്മ കൂടും!

Mail This Article
സ്വതന്ത്ര ഇന്ത്യയിലെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റിരിക്കുന്നു. 2014ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം 2024 മേയ് 26ന് 10 വർഷം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഊഴത്തിലേക്ക് കടന്നിരിക്കുകയാണ്. മുതലാളിത്ത പാതയിലൂടെ ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയാകുമ്പോൾ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ പത്തു കൊല്ലത്തിനിപ്പുറം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിക്കാൻ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. എന്നാൽ മറുവശത്ത് ചിത്രം തീർത്തും ദയനീയമാണ്. ആഗോള പട്ടിണി സൂചികയനുസരിച്ച് 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. എന്നിട്ടും വികസനത്തിന്റെയും വളർച്ചയുടെയും പേരു പറഞ്ഞ് നാം ഊറ്റം കൊള്ളുന്നു. അതായത് അസമത്വം കൂടുന്ന അതിവേഗ സമ്പദ്ഘടനയാണ് ഇന്ന് ഇന്ത്യ. നാലാം ലോകസാമ്പത്തിക ശക്തിയാക്കാൻ നടത്തുന്ന തയാറെടുപ്പുകൾക്കിടയിൽ ഇന്ത്യയിലെ സാധാരണക്കാരുടെ യഥാർത്ഥ ജീവിതം എങ്ങനെ മാറി? ആ അന്വേഷണമാണ് ഇവിടെ നടത്തുന്നത്.