പല സ്കൂളുകളിലും ശമ്പളം കിട്ടാത്ത അധ്യാപകരും അനധ്യാപകരുമുണ്ട്. സർക്കാർ ജോലിയുടെ യാതൊരു ആനുകൂല്യവും കിട്ടാത്തവർ. പക്ഷേ, അവരൊന്നും ജോലി ഉപേക്ഷിച്ചിട്ടില്ല. എപ്പോഴെങ്കിലും തങ്ങൾക്കു നിയമനാംഗീകാരം ലഭിക്കും, ശമ്പളവും ആനുകൂല്യങ്ങളും കിട്ടും എന്ന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുന്നു. പക്ഷേ, ശമ്പളം കിട്ടാത്ത ഈ നാളുകളിലും പിടിച്ചുനിൽക്കണമല്ലോ. അതിനുവേണ്ടി അവർ പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ചിലപ്പോൾ ചിലർ‍ വയറിങ്ങിനു പോകും. ചിലപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായി രാത്രികളിൽ ഉറക്കമൊഴിക്കും. ചിലപ്പോൾ, ഡ്രൈവറാകും. കോച്ചിങ് ക്ലാസുകളും ട്യൂഷനും എടുക്കും. അറിയാവുന്ന പണിയെല്ലാം ചെയ്യും. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസം മൂലമാണ് ഇവർക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത്. നൂറോ ഇരുന്നൂറോ അല്ല, സംസ്ഥാനത്തെ 20,000ത്തോളം വരുന്ന എയ്ഡഡ് മേഖലയിലെ അധ്യാപക–അനധ്യാപകർക്കാണു ശമ്പളം മുടങ്ങിയിട്ടുള്ളത്. 2018 മുതൽ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്ത, താൽക്കാലിക നിയമനാംഗീകാരം ലഭിച്ച പലർക്കും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com