കേന്ദ്ര ലക്ഷ്യം, ഒരു കോടി ‘സൂര്യഭവനം’; സബ്സിഡി വേണോ, ഇന്ത്യൻ പാനൽ നിർബന്ധം, വേണ്ടെങ്കിൽ ‘ഗിവ് ഇറ്റ് അപ്’ ഓപ്ഷനും

Mail This Article
×
കേന്ദ്ര സബ്സിഡിയോടെ വീടിന്റെ ടെറസിൽ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പിഎം സൂര്യഭവനം പദ്ധതിയിലേക്ക് ഇതുവരെ 14.84 ലക്ഷം അപേക്ഷകളാണ് എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നു മാത്രം ഇതുവരെ 83,905 അപേക്ഷകൾ. ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയാണ് പിഎം സൂര്യഭവനം. 2024 ഫെബ്രുവരി 13 മുതലുള്ള അപേക്ഷകളാണ് ഈ പദ്ധതിയിൽ പരിഗണിക്കുന്നത്. 2027 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. അപേക്ഷിക്കാൻ: pmsuryaghar.gov.in പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച മാർഗരേഖ കഴിഞ്ഞ ദിവസമാണ് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം അന്തിമമാക്കിയത്.
English Summary:
Massive Response to PM-Surya Ghar: Over 14 Lakh Applications for Solar Plant Subsidies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.