പതിവു പോലെ പലരും ഹെഡ്ഫോൺസും ചെവിയിൽ തിരുകി ‘മഴ, ജോൺസൺ മാഷ്, കട്ടൻചായ’ എന്നും പറഞ്ഞിരുന്ന ഒരു വൈകുന്നേരത്താണ് അത്ര സുഖകരമല്ലാത്ത ഒരു വാർത്ത കേട്ടത്. അതും കേൾവിയെപ്പറ്റി. ഗായിക അൽക്ക യാഗ്നിക്കിന് സെൻസറിന്യൂറൽ ഹിയറിങ് ലോസ് (എസ്എൻഎച്ച്എൽ) എന്ന അസുഖം മൂലം കേൾവിശക്തി നഷ്ടമായെന്ന് അൽക്ക തന്നെ ആരാധകരെ അറിയിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ അവസാനം, ഉച്ചത്തിലുള്ള ശബ്ദവും ഹെഡ്ഫോൺസിന്റെ ഉപയോഗവും ശ്രദ്ധിക്കണമെന്നു കൂടി അൽക്ക കൂട്ടിച്ചേർത്തു. നിശബ്ദമായും അല്ലാതെയും ടെക്നോളജി കുതിച്ചുപായുമ്പോൾ ഹെഡ്ഫോൺസ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാതെ വയ്യ. ഹെഡ്ഫോൺസിൽ തന്നെ പല ഓപ്ഷനുകളും പുതിയ ആക്സസറീസുമുള്ളപ്പോൾ, അവ എങ്ങനെ ഉപയോഗിക്കണമെന്ന അറിവ് കൂടി ചേരുമ്പോൾ കേൾവിനഷ്ടമെന്ന ഭയത്തെ മറികടക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com