വിവാഹം ആഡംബരമായി നടത്തുന്നവരാണ് ഇന്ത്യക്കാർ. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിനായി എത്ര പണം ചെലവഴിക്കാനും മടിക്കാറില്ല. വിവാഹ ആസൂത്രകരാണ് ഇപ്പോൾ നടത്തിപ്പുകാരുടെ റോളിലുള്ളത്. അലങ്കാരങ്ങൾ മുതൽ മുതൽ കേറ്ററിങ്, വിലകൂടിയ സമ്മാനങ്ങൾ, വധൂവരൻമാരുടെ വസ്ത്രങ്ങൾ, വ്യത്യസ്തങ്ങളായ ചടങ്ങുകൾ തുടങ്ങി എല്ലാം ഒരുക്കുന്നത് ഇവരാണ്. അത്യാഡംബര വിവാഹങ്ങളുടെ ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കുകൾ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ കഴിഞ്ഞ ദിവസം ട്രേഡേഴ്സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വിവാഹ സീസനിൽ 4.25 ലക്ഷം കോടി പൊടിപൊടിച്ച 35 ലക്ഷം വിവാഹങ്ങളെന്നായിരുന്നു അവരുടെ കണക്ക്. ഒരു ഒത്തുചേരലിനപ്പുറത്തേക്ക് വലിയ വ്യവസായമായി വിവാഹാഘോഷങ്ങൾ മാറുന്നതിന്റെ നേർചിത്രങ്ങളാണ് ഈ കണക്കുകൾ. ആഗോള വിവാഹ സേവന വിപണി 2020ൽ 160.5 ബില്യൻ ഡോളറിന്റേതായിരുന്നു. കോവിഡിൽ ഇതിന് ഇടിവു സംഭവിച്ചെങ്കിലും 2023ൽ ഇത് 414.2 ബില്യൻ ഡോളറിനടുത്തെത്തി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com