കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിനു പിന്നാലെ സംഘർഷഭരിതമാണ് തമിഴ്നാട് രാഷ്ട്രീയം. ഏറ്റവും ഒടുവിൽ വരുന്ന കണക്കുകൾ പ്രകാരം 58 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്
എന്തുകൊണ്ടാണ് കൃത്യമായ ഇടവേളകളിൽ വിഷമദ്യ ദുരന്തങ്ങൾ തമിഴ്നാട്ടിൽ ആവർത്തിക്കുന്നത്? സർക്കാരിന് കൃത്യമായ ഇടപെടൽ നടത്താൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം നേരിടുന്ന ഡിഎംകെ സർക്കാരിനെ ഈ വിവാദം പ്രതിസന്ധിയിലാക്കുമോ?
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹത്തിനരികെ ബന്ധുക്കൾ പൊട്ടിക്കരയുന്നു (Photo by R. Satish BABU / AFP)
Mail This Article
×
കള്ളക്കുറിച്ചി– തമിഴ്നാടിന്റെ ദുരന്ത ചരിത്രത്തിൽ ഈ പേരു കൂടി ഇനി എഴുതിച്ചേർക്കപ്പെടും. സ്ത്രീകളടക്കം 58 ജീവനുകളാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ഇതുവരെ നഷ്ടമായതെന്നാണ് കണക്ക്. 2023ൽ വില്ലുപുരത്തുണ്ടായ സമാനമായ ദുരന്തത്തിൽ 23 ജീവനുകളാണ് ഇല്ലാതായത്. തമിഴ്നാടിന്റെ പല ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെയുണ്ടായ വിഷമദ്യ ദുരന്തങ്ങളിൽ 60 പേർ മരിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ മരിച്ചു ജീവിക്കുന്നവർ വേറെയും. കള്ളക്കുറിച്ചിയിലെ ദുരന്തത്തിൽ മരിച്ചവരിൽ 32 പേരും കരുണാപുരം എന്ന ദളിത് ഗ്രാമത്തിൽ നിന്നുള്ളവരാണെന്നത് ഏറെ വേദനാജനകം.
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ മൃതദേഹങ്ങൾ കത്തിയമരുന്ന നൊമ്പരക്കാഴ്ചയ്ക്കാണ് കരുണാപുരം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ദുരന്തവും തുടർന്നുണ്ടായ പ്രതിഷേധവും എന്തായാലും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു.
English Summary:
Kallakurichi Disaster: How Toxic Liquor Claims Lives in Tamil Nadu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.