എന്തിനാകും അരി വാങ്ങാനായി ജർമനിയിലുള്ളവർ ആന്ധ്ര പ്രദേശിലെ ഈ ഗ്രാമത്തിൽ വന്നത്? അതും അരി കയറ്റുമതി നിരോധനം സംബന്ധിച്ച് ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മിൽ തർക്കം നടക്കുന്ന സമയത്തുതന്നെ! ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ ആന്ധ്രയിലെ ഗ്രാമീണ കർഷകരാണ് ഇപ്പോൾ നെൽകൃഷി നടത്തുന്നത്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും രണ്ടു വട്ടം ആന്ധ്രപ്രദേശിൽ ഈ നെൽകൃഷി പഠിക്കാൻ പോയി വന്നു. അതിനു കാരണവുമുണ്ട്. അരിയുടെ അപരനാമമാണ് ആന്ധ്ര അരി. ഇന്ത്യയുടെ നെല്ലറയാണ് ആന്ധ്രപ്രദേശ്. നെൽകൃഷിയിൽ മുന്നിലാണ് ആന്ധ്രയിലെ ഗ്രാമങ്ങൾ. കേരളത്തിൽ അരി ക്ഷാമം വന്നാൽ വരും ആന്ധ്ര അരി. ലോറിയിലും ട്രെയിനിലും. ആ ആന്ധ്ര പ്രദേശ് വീണ്ടും നെൽകൃഷിയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ഹരിത വിപ്ലവത്തിനു ശേഷം പ്രകൃതി കൃഷിയിലൂടെയാണ് ആന്ധ്ര പ്രദേശിൽ ജൈവ വിപ്ലവത്തിന് ചാലു കീറുന്നത്. അഞ്ചു വർഷം മുൻപ് ആരംഭിച്ച പ്രകൃതി കൃഷി ഇപ്പോൾ മറ്റൊരു വിപ്ലവമായി മാറിയതിനു പല കാരണങ്ങളുണ്ട്. അവയിങ്ങനെ:

loading
English Summary:

Natural Farming Revolution: Andhra Pradesh’s Path to Sustainable Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com