‘ഇതൊരുപക്ഷേ ഒരു ഗൂഢാലോചനയാകാൻ സാധ്യതയുണ്ട്’. ഹാഥ്റസിലെ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറുകണക്കിനു പേര് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതാണിത്. സംഭവ സ്ഥലം സന്ദർശിച്ച മലയാള മനോരമ ഡൽഹി ബ്യൂറോയിലെ സ്പെഷൽ കറസ്പോണ്ടന്റ് കെ. ജയപ്രകാശ് ബാബുവും ചോദിക്കുന്നു: ദേശീയപാതയിൽ നിന്നു നാലോ അഞ്ചോ അടി താഴെ മാത്രമുള്ള പാടത്തേക്കു വഴുതി വീണ് ഇത്രയും പേർ മരിക്കുമോ?
ഉത്തർപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിലെ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രാജേഷ് കുമാറിന്റെ സഹോദരിയേയും കാണാതായിരുന്നു. യുപി കസ്ഗഞ്ച് സ്വദേശിയായ രാജേഷ് തന്റെ 50 വയസ്സുള്ള സഹോദരിയെ തേടി കയറിയിറങ്ങിയത് മൂന്ന് ജില്ലാ ആശുപത്രി മോർച്ചറികളാണ്. അതും ബൈക്കിൽ. പരിശോധിച്ചത് നൂറിൽ പരം മൃതദേഹങ്ങളും. പകച്ച കണ്ണുകളോടെ, കരച്ചിൽ ചാലുകൾ തീർക്കപ്പെട്ട മുഖവുമായി അലഞ്ഞ രാജേഷ് കുമാർ ഹാഥ്റസ് ദുരന്തത്തിന്റെ ഒരു കാഴ്ച മാത്രമാണ്. ഹരി ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പ്രാർഥനാ സമ്മേളനം കണ്ണീരിലാഴ്ത്തിയ നൂറിലധികം കുടുംബങ്ങളിലൊന്നു മാത്രമാണു രാജേഷിന്റേത്.
എന്താണ് യഥാർഥത്തിൽ ഫുൽറയിയിൽ സംഭവിച്ചത്? സംഭവസ്ഥലത്തെത്തിയവരിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എങ്ങനെ ഇവിടെ ഇത്രപേർ ഒത്തുകൂടി? ഒരു പാടത്തേയ്ക്ക് വഴുതി വീണ് ഇത്രയും പേർ മരിക്കുമോ? അതിനു മാത്രം എന്താണ് ഭോലെ ബാബയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അവിടെ സംഭവിച്ചത്? ചോദ്യങ്ങളേറെയാണ്. അവയുടെ ഉത്തരം തേടി ആ ദുരന്തഭൂമിയിലൂടെ സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളാണ് ഇനി.
English Summary:
Harrowing Scenes from the Hathras Tragedy: A Firsthand Account of the Deadly Stampede
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.