121 പേരുടെ ജീവൻ പൊലിഞ്ഞ ഹാഥ്റസിലെ ഫുൽറായിയിൽ അന്നത്തെ ആൾക്കൂട്ടം പോലെ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ട് സങ്കടം. പക്ഷേ, അപകടത്തിനു ശേഷവും ‘ബാബ’യ്ക്കെതിരെ നടപടി വേണ്ടെന്ന് പറയുന്നവരാണ് ഇവിടുത്തെ ജനങ്ങളിലധികവും
ആൾദൈവങ്ങൾക്കു പഞ്ഞമില്ലാത്ത ഹാഥ്റസിൽ ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കപ്പെട്ടേക്കാം. അത് ഇല്ലാതാകണമെങ്കിൽ പൊലീസ് നടപടികൾ മാത്രം മതിയോ? ഹാഥ്റസ് സന്ദർശിച്ച മലയാള മനോരമ ഡൽഹി ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് കെ.ജയപ്രകാശ് ബാബു എഴുതുന്നു
ഉത്തർപ്രദേശ് ഹാഥ്റസിലെ ഫുൽറയിൽ പ്രാർഥനാ സംഗമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121പേർ മരിച്ച സ്ഥലത്തെ വേദിക്കു സമീപം അപകടത്തിന്റെ രണ്ടാം ദിനം പശുക്കൾ മേയുന്നു. സ്ഥലം കാണാനെത്തിയ ശേഷം പാടവരമ്പിലൂടെ നടന്നുവരുന്നവരെയും കാണാം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
Mail This Article
×
അമ്മയെയും ഭാര്യയെയും മകളെയും നഷ്ടപ്പെട്ട സോഖ്നയിലെ വിനോദ് കുമാർ. മുത്തശ്ശിയെ തേടി ഓടിയെത്തിയ അഭയ് സിങ്. സഹോദരിയെ കണ്ടെത്താൻ ആഗ്രയിലും അലിഗഡിലും ബോഗ്‌ലയിലും ഇറ്റയിലുമുള്ള ആശുപത്രികളിൽ ഓടിയെത്തിയ രാജേഷ് കുമാർ... 121 പേരുടെ മരണത്തിനിടയാക്കിയ പ്രാർഥനായോഗ ദുരന്തഭൂമിയിൽ ഇതുപോലെയുള്ള കണ്ണീർക്കുടുംബങ്ങൾ പലതുണ്ട്. ആൾദൈവങ്ങൾക്കു പഞ്ഞമില്ലാത്ത നാട്ടിൽ, ഭോലെ ബാബ ഒരാൾ മാത്രമാണ്. ഹാഥ്റസിലേക്കുള്ള വഴിയിൽ നീളെ മറ്റ് ആൾദൈവങ്ങളുടെ ആശ്രമങ്ങളുണ്ട്, പരസ്യ ബോർഡുകളും.
അപകടം ഉണ്ടായ മരവിപ്പിനു ശേഷവും, ബാബയെ പൂര്‍ണമായി തള്ളിപ്പറയാൻ ജനം തയാറായിട്ടില്ല. പൊറുക്കാനും ക്ഷമിക്കാനും അവർ തയാറാണ്. ബാബ ഒന്നും ചെയ്തിട്ടല്ലല്ലോ എന്ന് പിന്തുണയ്ക്കാനും. ആൾ ദൈവങ്ങൾ സമ്പന്നരായി പടർന്ന് പന്തലിക്കുമ്പോൾ, ഈ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരിലേറെയും ദലിതരും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമാണ് എന്നതുകൂടിയാണ് ഹാഥ്റസിന്റെ നേർച്ചിത്രം. ആൾദൈവങ്ങളുടെ ചൂഷണങ്ങളിൽ ഈ പാവപ്പെട്ടവർ വീണ്ടും വീണ്ടും വീണു പോകുന്നത് എന്തുകൊണ്ടാണ്?
English Summary:
Hathras Tragedy: The Grim Reality of Superstition and Exploitation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.