തീരത്തെ ആശങ്കയിലാഴ്ത്തി ‘ഗോസ്റ്റ് ബോട്ട്’, കടൽ നിറയെ കടം; വെള്ളപ്പൊക്കത്തിൽ കൈ തന്നവരെ കൈവിട്ട് സർക്കാരും

Mail This Article
‘‘എല്ലാം ഭാഗ്യം പോലെ ഉണ്ടാകും’’. ആർത്തലയ്ക്കുന്ന തിരമാലകളെ നോക്കി രഞ്ജിത് പറഞ്ഞപ്പോൾ മുഖം നിറയെ നിസ്സംഗതയായിരുന്നു. ‘‘മത്സ്യത്തൊഴിലാളിയുടെ ജീവിതം ഓരോ ദിവസവും ഭാഗ്യപരീക്ഷണമാണ്. മിക്ക ദിവസങ്ങളിലും നിർഭാഗ്യമാണ് കൂടെവരാറുള്ളത്. എങ്കിലും പറ്റുന്ന ദിവസങ്ങളിലെല്ലാം കടലിൽ പോകും’’. ആ ചെറുപ്പക്കാരന്റെ വാക്കുകളിലേക്ക് കടലിലെ ഉപ്പുകാറ്റ് ഇരച്ചുകയറുന്നു. കോഴിക്കോട് പുതിയാപ്പ ഹാർബറിലെ മത്സ്യത്തൊഴിലാളിയാണ് രജ്‍ഞിത്. ട്രോളിങ് നിരോധിച്ചതോടെ ചെറിയ വള്ളത്തിൽ മീൻ പിടിത്തം കഴിഞ്ഞ് കരയ്ക്കെത്തിയതാണ്. കയ്യിലെ ചെറിയ കവറിൽ കുറച്ച് മീനുകളുണ്ട്. മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ മിക്കവാറും മീൻ ആയിരിക്കും കറി. പൊള്ളുന്ന വില കൊടുത്ത് പച്ചക്കറി വാങ്ങാൻ സാധിക്കില്ല. മീൻ പിടിക്കാൻ പോകുമ്പോൾ കിട്ടുന്ന മീനിൽ അൽപം വീട്ടിലേക്കും കൊണ്ടുപോകും. അതാണ് പതിവ്. പുതിയാപ്പ ഹാർബറിൽ വീശിയടിക്കുന്ന കാറ്റിനും പെയ്തിറങ്ങുന്ന മഴത്തുള്ളിക്കും ഉപ്പുരസമാണ്. കടലിലെ ഉപ്പു മാത്രമല്ല അത്, മത്സ്യത്തൊഴിലാളികളുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പു ചുവ കൂടിയുണ്ട് അതിന്. തൊഴിലാളികളിൽ പലർക്കും